ബോളിവുഡിലെ 'ഡിസ്കോ ഡാൻസർ'; മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

വെള്ളിത്തിരയിൽ ഫാസ്റ്റ് നമ്പറുകളിലൂടെ ഒരു തലമുറയെ ഇളക്കിമറിച്ച ‘ഇന്ത്യൻ ജാക്സൺ’. അതായിരുന്നു എൺപതുകളിൽ ബോളിവുഡ് ചലച്ചിത്ര ലോകത്തിന്റെ ഹരമായിരുന്ന മിഥുൻ ചക്രവർത്തി എന്ന നടൻ. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് മിഥുൻ ചക്രവർത്തിക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് അവാർഡ്.

മിഥുൻ ചക്രവർത്തിക്ക് ഇന്നും സിനിമാപ്രേമികൾക്കിടയിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. കോളേജ് പഠനകാലത്തിന് പിന്നാലെ നക്സലേറ്റായി വീട് വിട്ടിറങ്ങിയ മിഥുൻ ചക്രവർത്തിയുടെ ജീവിതത്തിൽ നടന്നത് പിന്നീട് നടന്നത് അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു. വീട് വിട്ടിറങ്ങിയ മിഥുൻ ചക്രത്തിവർത്തി സഹോദരന്റെ മരണത്തിന് പിന്നാലെ തിരികെ വീട്ടിലെത്തി. ഈ സമയമാണ് ഇന്ത്യൻ സിനിമയിലേക്ക് താരം ചുവടു വയ്ക്കുന്നത്.

1976ൽ മൃണാൾ സെൻ സംവിധാനം ചെയ്ത മൃഗയ എന്ന ചിത്രത്തിലൂടെയാണ് മിഥുൻ ചക്രവർത്തി സിനിമയിലേക്ക് ചുവടുവെക്കുന്നത്. ആദ്യ സിനിമയിൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം താരം നേടുകയും ചെയ്തു. ആർട്ട് പടങ്ങളിൽ മാത്രമായി ഒതുങ്ങാൻ നടന് താൽപ്പര്യമുണ്ടായിരുന്നില്ല. അതിനാൽ മുഖ്യധാര സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ബോളിവുഡിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിക്കുകയും ചെയ്തു.

മൃഗയയ്ക്ക് ശേഷം ഡിസ്കോ ഡാൻസർ, കമാൻഡോ, സുരക്ഷ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി നൽകി. കൂടാതെ, 1989ൽ ആ വർഷം നായകനായി 19 സിനിമകളിൽ അഭിനയിച്ചു എന്ന അവിശ്വസനീയമായ റെക്കോർഡും അദ്ദേഹത്തിനുണ്ട്.
ബോളിവുഡിലെ ‘ഡിസ്കോ കിംഗ്’എന്നറിയപ്പെട്ടിരുന്ന മിഥുൻ്റെ നടത്തിനും, അഭിനയ വൈദഗ്ദ്ധ്യം, നൃത്ത ചുവടുകൾ, ഡയലോഗ് ഡെലിവറി തുടങ്ങി എല്ലാത്തിനും ഒരു പ്രത്യേകതയുണ്ടായിരുന്നു.

റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന സാക്ഷാൽ എൽവിസ് പ്രെസ്‌ലിയുടെ പ്രശസ്തമായ ഡാൻസ് നമ്പറുകൾ, ബ്രേക്ക് ഡാൻസ്, ഹിപ് ഹോപ്, ട്വിസ്റ്റ്, ഡിസ്കോ, അമേരിക്കൻ ലോക്കിങ് പോപ്പിങ് തുടങ്ങിയ വിവിധ ഡാൻസ് സ്റ്റൈലുകൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഡാൻസിനെയും ചെറുപ്പക്കാർക്കിടയിൽ ഹരമാക്കി.

80കളിൽ യുവാക്കളുടെ മനസിനെ ഇളക്കി മറിച്ച മിഥുൻ ചക്രവർത്തി അഭിനയിച്ച ഡാൻസ് നമ്പറുകൾക്കും ഈണമിട്ടത് ഡിസ്ക്കോ സം​ഗീതത്തിന്റെ രാജാവ് എന്നറിയപ്പെട്ടിരുന്ന ബപ്പി- ലാഹിരി ആയിരുന്നു. ബോളിവുഡിൽ നഗരകേന്ദ്രീകൃതമായ നൈറ്റ് ലൈഫ് ഡാൻസിനെ എൺപതുകളിൽ ജനപ്രിയമാക്കിയതും ഇവരായിരുന്നു. ഇരുവരുടെയും പാട്ടുകൾ എക്കാലത്തെയും യുവാക്കളുടെ ഹരമായി മാറി. ഇന്നും ഈ ഗാനങ്ങൾ റീമിക്സുകളായി പുറത്തിറങ്ങുന്നുണ്ട്.

സുഭാഷ് ബിയുടെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായിരുന്ന ഡിസ്കോ ഡാൻസറിലെ ഐ ആം എ ഡിസ്കോ ഡാൻസർ എന്ന ​ഗാനം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ്. ബോളിവുഡിൽ മുൻനിരയിൽ താരത്തിന് ഒരു ഇരിപ്പിടമൊരുക്കിയ ഹിറ്റ് ഗാനം കൂടിയാണ് ഐ ആം എ ഡിസ്കോ ഡാൻസർ. അക്കാലത്ത് ഇന്ത്യയിലെയും റഷ്യയിലെയും ഹിറ്റ് ചാർട്ടുകളിലും ഈ ഗാനം ഇടം പിടിച്ചു.ഇന്ത്യക്ക് പുറമേ റഷ്യയിലും മിഥുന് നിരവധി ആരാധകരുണ്ടായിരുന്നു.

എന്നാൽ കരിയറിൽ നിന്ന് വ്യത്യസ്തമായി, മിഥുൻ ചക്രവർത്തിയുടെ പ്രണയ ജീവിതം ദുരന്തമായിരുന്നു. സരിക, ഹെലീന ലൂക്ക്, യോഗിത ബാലി,ശ്രീദേവി എന്നിവരുൾപ്പെടെ സിനിമാ വ്യവസായത്തിലെ മുൻനിര സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. തൻ്റെ പ്രൊഫഷണൽ നേട്ടങ്ങൾക്ക് പുറമേ, തൻ്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വാർത്തകളിലൂടെയും അദ്ദേഹം അക്കാലത്ത് ജനശ്രദ്ധ നേടി.

2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്. സുമൻ ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്. ഹിന്ദി, ബംഗാളി, ഒഡിയ, ഭോജ്പുരി, തമിഴ് ഭാഷകളിലായി 350 ഓളം ചിത്രങ്ങളിൽ മിഥുൻ ചക്രവർത്തി അഭിനയിച്ചിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം