തൊണ്ണൂറിലെ കുട്ടികള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച അമാനുഷിക കഥാപാത്രം “ശക്തിമാന്‍” തിരിച്ചു വരുന്നു. സൂപ്പര്‍ഹീറോ ആയി ദൂരദര്‍ശനില്‍ എത്തിയ സീരിയലിന് സിനിമ ഒരുങ്ങുകയാണ്. ശക്തിമാനായി മിനിസ്‌ക്രീനിലെത്തിയ നടന്‍ മുകേഷ് ഖന്ന തന്നെയാണ് ശക്തിമാന്‍ തിരിച്ചു വരുന്നുവെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.
“”ശക്തിമാന്‍ പുനര്‍ജനിക്കുന്നു എന്ന് ലോകത്തെ അറിയിക്കേണ്ട സമയമായി. അതെ, സുഹൃത്തുക്കളേ ഉടന്‍ തന്നെ ശക്തിമാന്‍ 2 ആയി ഞാന്‍ ഉടനെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ടിവി ചാനലിലോ, ഒ.ടി.ടി.യിലോ അല്ല, മൂന്ന് സിനിമകളായാണ് എത്തുക”” എന്നാണ് മുകേഷ് ഖന്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
പുതിയ ശക്തിമാന്‍ ഹൃത്വിക് റോഷന്റെ സൂപ്പര്‍ഹീറോ ക്രിഷ് സിനിമയേക്കാളും ഷാരൂഖ് രാ. വണ്‍ സിനിമയേക്കാളും വലുതായിരിക്കും എന്നും മുകേഷിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ക്രമേണ വെളിപ്പെടുത്തും. വലിയ പ്രൊഡക്ഷന്‍ ഹൗസുമായി ചര്‍ച്ചയിലാണെന്നും മുകേഷ് കുറിച്ചു. 62 വയസുകാരനായ മുകേഷിന്റെ ശക്തിമാനായുള്ള തിരിച്ചുവരവില്‍ എന്തൊക്കെ കൗതുകങ്ങളും അത്ഭുതങ്ങളും ഉണ്ടാകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ശക്തിമാന്റെ ആദ്യ സീരിസ് അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ബോളിവുഡ് ഹംഗാമയോട് താരം വ്യക്തമാമാക്കിയിരുന്നു. ശക്തിമാന്റെ തിരിച്ചുവരവിനായി മൂന്ന് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുക ആയിരുന്നുവെന്ന് മുകേഷ് ഖന്ന നേരത്തെ വെളിപ്പെടുത്തിയിരുന്നു. 1997 മുതല്‍ 2005 വരെ പ്രക്ഷേപണം ചെയ്ത സീരിയലാണ് ശക്തിമാന്‍.
https://www.instagram.com/p/CF1OHbWJP5b/?utm_source=ig_embed