ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ ടിക് ടോക്കിന്റെ റേറ്റിംഗ് കുറയുന്നതില്‍ സന്തോഷം പ്രകടപ്പിച്ച് നടനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന. നിങ്ങളുടെ ജീവിതത്തില്‍ നിന്നും ടിക് ടോക്കിനെ അകറ്റാനുള്ള പ്രചാരണത്തെ പിന്തുണയ്ക്കുന്നു എന്ന് മുകേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
“”ഉപയോഗശൂന്യര്‍ക്ക് വേണ്ടിയാണ് ടിക് ടോക്. അത് ഉപയോഗിക്കുന്നതോടെ അവര്‍ കൂടുതല്‍ ഉപയോഗശൂന്യരാകുന്നു. കൂട്ടരേ, ടിക് ടോക് വീഡിയോകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ കുറേ കാര്യങ്ങളുണ്ട്. ഈ സമയത്ത് നല്ല വാര്‍ത്തയാണ് കേള്‍ക്കാനാവുന്നത്. ടിക് ടോക് എന്ന മറ്റൊരു ചൈനീസ് വൈറസ്
കൂടി നമ്മുടെ ജീവിതത്തില്‍ നിന്നും കടന്നുപോകുന്നു.””
“”4.5 റേറ്റിംഗ് 1.3 ആയി. ടിക് ടോക് നമ്മുടെ ജീവിതത്തില്‍ നിന്നും പോകുന്നതില്‍ നല്ല സന്തോഷമുണ്ട്. നിരോധിക്കേണ്ട ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ ആദ്യം ടിക് ടോക് തന്നെയാണ്. ഈ നാശത്തില്‍ നിന്നും യുവാക്കളെ രക്ഷിക്കാനായി കാമ്പയിനില്‍ പങ്കെടുക്കൂ”” എന്നാണ് മുകേഷ് വീഡിയോയില്‍ പറയുന്നത്.
https://www.instagram.com/p/CAc6vBFpotL/