മലൈക അറോറയുടെ പിതാവിന്റെ ആത്മഹത്യ; അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ മെഹ്ത ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്. മേത്തയുടെ പെണ്‍മക്കളായ മലൈക, അമൃത അറോറ, മുന്‍ ഭാര്യ ജോയ്‌സ് പോളികാര്‍പ്പ് എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് മൊഴി എടുക്കും.

അനില്‍ മെഹ്തയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ല. മാത്രമല്ല, ആത്മഹത്യ ചെയ്യാനുള്ള കാരണവും വ്യക്തമല്ല. അദ്ദേഹത്തിന് വിഷാദരോഗം ഉണ്ടായിരുന്നോ വ്യക്തമാകാന്‍ അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍മാരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും എന്നാണ് വിവരം.

സംഭവം നടക്കുമ്പോള്‍ ബാന്ദ്രയിലെ ആയിഷ മാനറിലെ ഫ്‌ളാറ്റില്‍ മേത്തയുടെ മുന്‍ഭാര്യ ജോയ്‌സും ഉണ്ടായിരുന്നു. രാവിലെ 9 മണിയോടെ സ്വീകരണമുറിയില്‍ അനിലിന്റെ ചെരിപ്പ് കണ്ടാണ് മെഹ്തയെ തിരയുന്നത്. ബാല്‍ക്കണിയില്‍ നിന്നു താഴേക്ക് നോക്കിയപ്പോഴാണ് സെക്യൂരിറ്റി ഗാര്‍ഡ് സഹായത്തിനായി നിലവിളിക്കുന്നത് കണ്ടത്.

അപ്പോഴാണ് മെഹ്ത താഴെ വീണതെന്ന് മനസിയാത് എന്നാണ് ജോയ്‌സ് പൊലീസിന് നല്‍കിയ മൊഴി. മരിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് മക്കളായ മലൈകയെയും അമൃതയെയും അനില്‍ ഫോണ്‍ ചെയ്തിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

‘എനിക്ക് അസുഖവും ക്ഷീണവുമാണ്’ എന്ന് അനില്‍ മലൈകയോടും അമൃതയോടും ഫോണ്‍ വിളിച്ചു പറഞ്ഞു എന്നാണ് പറയുന്നത്. ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് അനില്‍ രണ്ട് പെണ്‍മക്കളെയും ബന്ധപ്പെട്ടിരുന്നുവെന്നും പൂനെയിലെ ഒരു പരിപാടിക്ക് പോകുകയായിരുന്ന മലൈകയ്ക്ക് കോള്‍ എടുത്തിരുന്നു എന്നുമാണ് ഇന്ത്യ ടുഡേ പറയുന്നത്.

മലൈക അറോറ കുടുംബത്തിന് വേണ്ടി ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. “ഞങ്ങളുടെ പ്രിയ പിതാവ് അനിലിന്‍റെ വേർപാട് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹം സൗമ്യനായ ആത്മാവും അർപ്പണബോധമുള്ള മുത്തച്ഛനും സ്നേഹനിധിയായ ഭർത്താവും ഞങ്ങളുടെ ഉറ്റസുഹൃത്തുമായിരുന്ന,” എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മലൈക അറിയിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ