ബച്ചന്റെ ഫോട്ടോ വിവാദം, പുലിവാല് പിടിച്ച് താരം; നടപടി എടുത്ത് മുംബൈ പൊലീസ്

തന്നെ കൃത്യസമയത്ത് ലൊക്കേഷനില്‍ എത്തിച്ച ആരാധകന് നന്ദി പറഞ്ഞു കൊണ്ടുള്ള അമിതാഭ് ബച്ചന്റെ പോസ്റ്റ് വൈറലായിരുന്നു. ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ താരത്തെ ബൈക്ക് യാത്രികനായ ആരാധകന്‍ സെറ്റില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ ഹെല്‍മറ്റ് വെയ്ക്കാത്തതിന്റെ പേരില്‍ കുടുങ്ങിയിരിക്കുകയാണ് ബച്ചന്‍ ഇപ്പോള്‍. എല്ലാവര്‍ക്കും മാതൃകയാകേണ്ട ഒരു സിനിമാ നടന്‍ ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് മറ്റ് ചിലര്‍ ഉയര്‍ത്തിയത്.

എന്തായാലും പെട്ടെന്നുള്ള യാത്രയല്ലേ, പ്രതീക്ഷിച്ചു കാണില്ല, പെട്ടെന്ന് ഹെല്‍മറ്റ് കിട്ടിയില്ലെന്ന് ചിലര്‍ ആരാധകര്‍ മറുപടി പറഞ്ഞു. പക്ഷേ മാതൃകാപരമല്ലാത്ത ഇത്തരം ഒരു ഫോട്ടോ ബച്ചന്‍ പോസ്റ്റ് ചെയ്യുന്നത് എന്തിന് എന്ന മറുചോദ്യവുമായി വിമര്‍ശകരും എത്തി.

മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ചിലര്‍ ചിത്രം പങ്കുവെച്ചതോടെയാണ് പൊലീസ് ഇതിനോട് പ്രതികരിച്ചത്. ”ഞങ്ങള്‍ ഇത് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിട്ടുണ്ട്” എന്നായിരുന്നു മുംബൈ പൊലീസ് ഇതിനോട് പ്രതികരിച്ചത്. വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഗണപത്- പാര്‍ട്ട് വണ്‍’ എന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രൊജക്റ്റ് കെ’യിലും ബച്ചന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സെറ്റില്‍ വെച്ച് താരത്തിന് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരുന്നു. കുറച്ച് നാളുകളായി വിശ്രമത്തില്‍ കഴിയുകയായിരുന്നു ബച്ചന്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം