'പദ്മാവതിക്കെതിരെ പ്രതിഷേധം അവസാനിപ്പിച്ചത് വ്യാജ കര്‍ണിസേന'; പ്രതിഷേധം തുടരുമെന്ന് ശ്രീ രജ്പുത് കര്‍ണിസേന

പദ്മാവതിനെതിരായ പ്രതിഷേധം അവസാനിപ്പിച്ചത് വ്യാജ കര്‍ണിസേന യാണെന്നും തങ്ങള്‍ പ്രതിഷേധം തുടരുമെന്നും ശീ രജ്പുത് കര്‍നി സേന സ്ഥാപക നേതാവ് ലോകെന്ദ്ര സിംഗ് കാല്‍വി പത്രസമ്മേളനത്തില്‍ പറഞ്ഞു.

സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രമായ പദ്മാവതിനെതിരായ പ്രതിഷേധം ആരംഭിച്ചത് ഞങ്ങളാണ്. അതും ഇനിയും ഞങ്ങള്‍ തുടരും. ഇപ്പോള്‍ പ്രതിഷേധം അവാസനിപ്പിച്ചതായി പറഞ്ഞത് വ്യാജ കര്‍ണിസേനയാണെന്ന് ലോകെന്ദ്ര സിംഗ് കാല്‍വി പറഞ്ഞു. വ്യാജ കര്‍ണിസേനയുടെ വ്യാജ വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

സിനിമയെ വിമര്‍ശിക്കുന്ന രജ്പുത്രരുടെ വികാരം മാനിക്കാത്ത നടപടിയാണ് ബിജെപിയുടെ രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായത്. രാജ്യത്ത് പല വ്യാജ കര്‍ണി സേനകളുണ്ട്. ഇപ്പോള്‍ രാജ്യത്ത് എട്ടു കര്‍ണിസേനകളാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന രജ്പുത്രരുടെ സംഘടനായ ഏക കര്‍ണിസേന തങ്ങളുടെ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരെത്ത സുഖ്‌ദേവ് സിംഗ് ഗോഗാദിദി അധ്യക്ഷനായ കര്‍ണിസേന പദ്മാവതിനെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു. പദ്മാവത് രജപുത്രരെ ശ്ലാഘിക്കുന്ന സിനിമയാണെന്നും രജപുത്രരെ ഇകഴ്ത്തിക്കാട്ടുന്ന തരത്തില്‍ സിനിമയില്‍ ഒന്നുമില്ലെന്നും സുഖ്‌ദേവ് സിംഗ് ഗോഗാദിദി അഭിപ്രായപ്പെട്ടത്. അതു കൊണ്ടാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

“ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും റാണി പദ്മാവതിയും തമ്മിലുള്ള ബന്ധത്തെ മോശമായ രീതിയില്‍ സിനിമയില്‍ ചിത്രീകരിക്കുന്നില്ല. പ്രതിഷേധം നടത്തിയത് തെറ്റിദ്ധാരണയുടെ പേരിലാണ്. പദ്മാവതിനെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്” – അദ്ദേഹം പറഞ്ഞു.

കര്‍ണിസേന ഉയര്‍ത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നീ നാല് സംസ്ഥാനങ്ങളില്‍ സിനിമയുടെ റിലീസ് തടസ്സപ്പെട്ടിരുന്നു.

Read more

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഷൂട്ടിംഗ് സെറ്റ് തകര്‍ക്കുകയും, ബന്‍സാലിയുടെ കോലം കത്തിക്കുകയും, തിയേറ്റര്‍ തകര്‍ക്കുകയും ചെയ്ത സംഘടന കേരളത്തില്‍ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു