ആ സീന്‍ റിഹേഴ്‌സലിന്റെ ഭാഗമാണെന്ന് കരുതി, ഞാന്‍ തെറ്റ് മനസിലാക്കിയപ്പോഴേക്കും അയാള്‍ ഓടിക്കളഞ്ഞിരുന്നു; മാപ്പ് പറഞ്ഞ് നാനാ പടേക്കര്‍

സെല്‍ഫി എടുക്കാനെത്തിയ ആരാധകനെ തല്ലുന്ന നടന്‍ നാനാ പടേക്കറുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഷൂട്ടിംഗിനിടെ സെല്‍ഫി എടുക്കാനായി വന്ന ആരാധകന്റെ തലയ്ക്ക് നാനാ പടേക്കര്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ആയിരുന്നു പ്രചരിച്ചത്.

ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാനാ പടേക്കര്‍. സംഭവിച്ചതിനെല്ലാം ക്ഷമ ചോദിച്ചു കൊണ്ടാണ് നടന്‍ ഒരു വീഡിയോയില്‍ പ്രതികരിച്ചിരിക്കുന്നത്. സിനിമയ്ക്കായുള്ള സീന്‍ റിഹേഴ്‌സലിന്റെ ഭാഗമാണെന്ന് കരുതിയാണ് അങ്ങനെ പെരുമാറിയത് എന്നാണ് നാനാ പടേക്കര്‍ പറയുന്നത്.

”സിനിമയുടെ ക്രൂ മെമ്പര്‍മാര്‍ ആരെങ്കിലുമാണെന്നാണ് കരുതിയത്. ഒരാളെ അടിക്കുന്നതായി തിരക്കഥയിലും എഴുതിയിട്ടുണ്ടായിരുന്നു. അത് അനുസരിച്ച് ആ ചെറുപ്പക്കാരനെ അടിക്കുകയും മാറിനില്‍ക്കാനും പറഞ്ഞു. പിന്നെയാണ് അയാള്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗമല്ലായിരുന്നെന്ന് മനസിലായത്.”

”തെറ്റ് തിരിച്ചറിഞ്ഞ് തിരികെ വിളിച്ചെങ്കിലും അയാള്‍ ഓടിപ്പോയിരുന്നു. അയാളുടെ സുഹൃത്തായിരിക്കണം ആ വീഡിയോ പകര്‍ത്തിയത്. ഞാന്‍ ഒരിക്കലും ഒപ്പം നിന്ന് ചിത്രമെടുക്കാന്‍ വരുന്നവരെ നിരുത്സാഹപ്പെടുത്തി മടക്കി അയക്കാറില്ല. കഴിഞ്ഞ ദിവസം നടന്നത് തെറ്റാണ്.”

”എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല” എന്ന് നാനാ പടേക്കര്‍ വ്യക്തമാക്കി. അതേസമയം, അനില്‍ ശര്‍മ സംവിധാനം ചെയ്യുന്ന ‘ജേണി’ എന്ന ചിത്രത്തിന്റെ വാരണാസിയിലെ സെറ്റില്‍ വച്ചായിരുന്നു ഈ സംഭവം നടന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു