ഈ സിനിമകള്‍ സ്ത്രീകള്‍ക്ക് ഇഷ്ടമാകുമോ? പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വര്‍ദ്ധിച്ചു വരികയാണ്: നസീറുദ്ദിന്‍ ഷാ

പുരുഷത്വത്തിന്റെ അതിപ്രസരമുള്ളതിനാല്‍ ‘ആര്‍ആര്‍ആര്‍’, ‘പുഷ്പ’ എന്നീ സിനിമകള്‍ മുഴുവനയും കാണാന്‍ സാധിച്ചില്ലെന്ന് നസീറുദ്ദിന്‍ ഷാ. മണിരത്‌നത്തിന് പുരുഷത്വ അജണ്ടയില്ലാത്തത് കൊണ്ട് ‘പൊന്നിയിന്‍ സെല്‍വന്‍’ മുഴുവനായി കാണാന്‍ സാധിച്ചു എന്നാണ് നസീറുദ്ദിന്‍ ഷാ പറയുന്നത്.

”യുവതലമുറയില്‍ നമ്മളേക്കാള്‍ കൂടുതല്‍ പരിണമിച്ചവരും കൂടുതല്‍ വിവരമുള്ളവരും കൂടുതല്‍ വിവേകശാലികളാണെന്നും എനിക്ക് ഉറപ്പുണ്ട്. ഒരു ത്രില്ലിനപ്പുറം ഇത്തരം സിനിമകള്‍ കാണുമ്പോള്‍ മറ്റെന്താണ് ലഭിക്കുകയെന്ന് എനിക്ക് ഊഹിക്കാനാകുന്നില്ല. ഞാന്‍ ‘ആര്‍ആര്‍ആര്‍’ കാണാന്‍ ശ്രമിച്ചു, പക്ഷേ എനിക്ക് കഴിഞ്ഞില്ല.”

”പുഷ്പ കാണാന്‍ ശ്രമിച്ചു, പക്ഷേ എനിക്ക് കഴിഞ്ഞില്ല. പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വര്‍ധിച്ചു വരികയാണ്. അതുകൊണ്ടാണ് അമിത പുരുഷത്വം പ്രകടമാക്കുന്ന സിനിമകള്‍ കൂടുതല്‍ ഉണ്ടാകുന്നത്. അത്തരം സിനിമകള്‍ എത്ര സ്ത്രീകള്‍ ഇഷ്ടപ്പെടും? ഇത്തരം സിനിമകള്‍ ആസ്വദിച്ചാല്‍ ആളുകള്‍ക്ക് എന്ത് കിട്ടാനാണ്.”

”മാര്‍വല്‍ യൂണിവേഴ്സുള്ള അമേരിക്കയില്‍ പോലും ഇത് സംഭവിക്കുന്നു. ഇന്ത്യയിലെ സിനിമകളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. എന്നാല്‍ ‘എ വെന്‍സ്ഡേ’ പോലെയുള്ള സിനിമകളും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ട്. പൊന്നിയിന്‍ സെല്‍വന്‍ കണ്ടു.”

”മണിരത്നത്തിന് പ്രത്യേക അജണ്ടയൊന്നുമില്ല അതുകൊണ്ട് സിനിമ കണ്ടുകൊണ്ടിരിക്കാന്‍ സാധിച്ചു” എന്നാണ് നസീറുദ്ദിന്‍ ഷാ പറയുന്നത്. അതേസമയം, ആര്‍ആര്‍ആര്‍, പുഷ്പ, പൊന്നിയിന്‍ സെല്‍വന്‍ എന്നിവ ബോസ്‌ക് ഓഫിസില്‍ കോടികള്‍ നേടിയ പാന്‍ ഇന്ത്യന്‍ സിനിമകളാണ്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!