കൊമേഴ്യല്‍ സിനിമകളില്‍ നിന്നും വിട്ട് നില്‍ക്കുന്നതിനുള്ള കാരണം വ്യക്തമാക്കി ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ. കൊമേഴ്യല്‍ സിനിമകള്‍ക്കായി താന്‍ ശ്രമിച്ചിട്ടില്ലെന്നും അത്തരം സിനിമകളില്‍ താന്‍ മികച്ചതായി തോന്നിയിട്ടുമില്ലെന്നാണ് ഷാ പറയുന്നത്. കൂടാതെ കൊമേഴ്യല്‍ സിനിമകളുടെ യാഥാര്‍ഥ്യം താന്‍ അംഗീകരിക്കുന്നില്ലെന്നും ഷാ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.
“”കൊമേഴ്യല്‍ സിനിമകള്‍ മികച്ചതായി തോന്നിയിട്ടില്ല. അത്തരം സിനിമകളുടെ യാഥാര്‍ത്ഥ്യം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടാകാം, എന്നാല്‍ ഞാന്‍ ഇല്ല. “ത്രിദേവ്” ഒഴികെ ഞാന്‍ അഭിനയിച്ച മറ്റേതെങ്കിലും സിനിമ വിജയിച്ചതായി കരുതുന്നില്ല. എങ്കിലും മികച്ച കൊമേഴ്യല്‍ സിനിമകളില്‍ എന്നെ പരിഗണിക്കാത്തത് അലട്ടിയിരുന്നു.””
“”പോപ്പുലറാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഏതൊരു അഭിനേതാവും പോപ്പുലറാകാന്‍ ആഗ്രഹിക്കും. ഏതെങ്കിലും താരം അത് നിഷേധിക്കുകയാണെങ്കില്‍ അയാള്‍ നുണ പറയുകയാണ്. ഞാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു. കൊമേഴ്യല്‍ ഹിന്ദി സിനിമയില്‍ അധികം വിജയിക്കാന്‍ സാധിച്ചിട്ടില്ല. എന്റെ സങ്കല്‍പം പോലെ ഒരു വലിയ താരമാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല”” എന്നുമാണ് നസറുദ്ദീന്‍ ഷാ പറയുന്നത്.