മുഗളന്‍മാര്‍ പൈശാചികരാണെങ്കില്‍ താജ് മഹലും ചെങ്കോട്ടയും അടിച്ച് തകര്‍ത്തേക്കൂ..: നസിറുദ്ദീന്‍ ഷാ

മുഗള്‍ സാമ്രാജ്യം പൈശാചികമാണെന്ന് പറയുന്നവര്‍ അവര്‍ നിര്‍മ്മിച്ച സ്മാരകങ്ങള്‍ അടിച്ച് തകര്‍ക്കണമെന്ന് ബോളിവുഡ് താരം നസിറുദ്ദീന്‍ ഷാ. മുഗളന്മാര്‍ ചെയ്തതെല്ലാം ഭീകരമാണെങ്കില്‍, താജ്മഹല്‍, ചെങ്കോട്ട, കുത്തബ് മിനാര്‍ എന്നിവയെ പവിത്രമായി കാണാതെ എല്ലാം ഇടിച്ചു നിരത്തണം എന്നാണ് നസിറുദ്ദീന്‍ ഷാ പറയുന്നത്.

രാജ്യം ഭരിക്കുന്ന സര്‍ക്കാരിലെ മന്ത്രിമാര്‍ മുഗള്‍ കാലഘട്ടത്തെ നിരന്തരം അധിക്ഷേപിക്കുകയാണ്. മുഗള്‍ കാലഘട്ടത്തിലെ പേരുകളുള്ള 40 ഗ്രാമങ്ങളുടെ പേര് മാറ്റാന്‍ ശ്രമിക്കുന്നത് മുതല്‍ രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേര് ‘അമൃത് ഉദ്യാന്‍’ എന്ന് പുനര്‍നാമകരണം ചെയ്തത് വരെ ചരിത്രത്തെ മാറ്റിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.

മുഗള്‍ സാമ്രാജ്യം ഇത്രയും പൈശാചികമായിരുന്നെങ്കില്‍ അതിനെ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ട് അവര്‍ നിര്‍മ്മിച്ച സ്മാരകങ്ങള്‍ തകര്‍ക്കുന്നില്ല? അവര്‍ ചെയ്തതെല്ലാം ഭീകരമാണെങ്കില്‍, താജ്മഹല്‍, ചെങ്കോട്ട, കുത്തബ് മിനാര്‍ എന്നിവയെല്ലാം ഇടിച്ചു നിരത്തുക. മുഗളന്‍ നിര്‍മ്മിച്ച ചെങ്കോട്ടയെ എന്തുകൊണ്ടാണ് നമ്മള്‍ പവിത്രമായി കണക്കാക്കുന്നത്?

നമ്മള്‍ അവരെ മഹത്വവല്‍ക്കരിക്കേണ്ടതില്ല, അധിക്ഷേപിക്കേണ്ട ആവശ്യവുമില്ല. ടിപ്പു സുല്‍ത്താനെ അധിക്ഷേപിക്കുന്നു. ഇംഗ്ലീഷുകാരെ തുരത്താന്‍ ജീവന്‍ നല്‍കിയ മനുഷ്യനാണ്. ഇപ്പോള്‍ പറഞ്ഞു വരുന്നത് നിങ്ങള്‍ക്ക് ടിപ്പു സുല്‍ത്താനെ വേണോ രാമക്ഷേത്രം വേണോ? എന്നാണ്.

ഇത് എന്തു തരം യുക്തിയാണ്? ഇവിടെ സംവാദത്തിന് ഇടമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, കാരണം അവര്‍ക്ക് ഒരിക്കലും എന്റെ കാഴ്ചപ്പാട് കാണാന്‍ കഴിയില്ല, എനിക്ക് അവരുടെ കാഴ്ചപ്പാടും എന്നാണ് നസിറുദ്ദീന്‍ ഷാ ബിജെപി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ പറഞ്ഞത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി