ഋഷഭ് ഷെട്ടിയുടെ അസൂയയാണ്, ഒരു മത്സരം ആയിട്ടാണ് കാണുന്നത്: നവാസുദ്ദീന്‍ സിദ്ദിഖി

ഋഷഭ് ഷെട്ടിയോട് തനിക്ക് അസൂയയാണെന്ന് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. ഋഷഭ് നന്നായി ജോലി ചെയ്യുന്നതിലാണ് തനിക്ക് അസൂയ. ആരോഗ്യകരമായ ഒരു മത്സരമായിട്ടാണ് താനിതിനെ കാണുന്നത്. ഋഷഭിനൊപ്പം സിനിമ ചെയ്യണമെന്നും നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.

ഋഷഭ് ഷെട്ടിയോടുളള ഈ അസൂയ തന്നെ വിരല്‍ത്തുമ്പില്‍ നിര്‍ത്തുകയും കഠിനധ്വാനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കന്നഡ സിനിമകളില്‍ അഭിനയിക്കാനും ഋഷഭിനൊപ്പം ജോലി ചെയ്യാനും താന്‍ ആഗ്രഹിക്കുന്നു എന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നത്.

താരത്തിന്റെ അഭിപ്രായങ്ങളോട് ഋഷഭ് ഷെട്ടി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ സിദ്ദിഖിയുടെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. നടന്റെ യാത്ര കഠിനാധ്വാനവും പ്രയത്‌നവും നിറഞ്ഞതാണെന്ന് വിശ്വസിക്കുന്നു. സിദ്ദിഖി തനിക്ക് പ്രചോദനമാണ്.

മിഡില്‍ ക്ലാസ് ബാക്ക്ഗ്രൗണ്ടില്‍ നിന്നും വന്ന ഒരാളായതു കൊണ്ടു തന്നെ സിദ്ദിഖിക്ക് തന്നെ മനസിലാക്കാന്‍ സാധിക്കും എന്നാണ് ഋഷഭ് ഷെട്ടി പറയുന്നത്. അതേസമയം, സെപ്റ്റംബര്‍ 30ന് ആണ് ചിത്രം റിലീസ് ചെയ്തത്. 16 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 420 കോടി നേടിയിരുന്നു.

ഭൂതക്കോലമായ പഞ്ചുരുളിയെ ചുറ്റപ്പറ്റിയാണ് കാന്താരയുടെ കഥ. ഋഷഭ് ഷെട്ടി നായകനായ ചിത്രം ഋഷഭ് ഷെട്ടി തന്നെയാണ് സംവിധാനം ചെയ്തത്. സപ്തമി ഗൗഡയാണ് ചിത്രത്തില്‍ നായകനായി എത്തിയത്. കിഷോര്‍, അച്യുത് കുമാര്‍, മാനസി സുധീര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം