കങ്കണയുടെ സിനിമകള്‍ ഇഷ്ടമാണ് എന്നാല്‍ അവരുടെ വ്യക്തി ജീവിതത്തില്‍ ഒന്നും ചെയ്യാനാവില്ല: നവാസുദ്ദീന്‍ സിദ്ദിഖി

നടി കങ്കണ റണാവത്തിനെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. കങ്കണ റണാവത്തിന്റെ സിനിമകള്‍ ഇഷ്ടമാണെന്നും എന്നാല്‍ അവരുടെ ചിന്തകളില്‍ ഒന്നും ചെയ്യാനാവില്ല എന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നത്.

കങ്കണ നല്ല പ്രൊഡ്യൂസര്‍ ആണ്. അവരുടെ സിനിമകള്‍ ഇഷ്ടമാണ്. എന്നാല്‍ അവരുടെ വ്യക്തി ജീവിതത്തിലും ചിന്തയിലും തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല എന്നാണ് നവാസുദ്ദീന്‍ പറയുന്നത്. വിവാദ പരാമര്‍ശങ്ങളിലൂടെയാണ് കങ്കണ ഇപ്പോള്‍ മാധ്യമശ്രദ്ധ നേടുന്നത്.

1947ല്‍ ലഭിച്ച സ്വാതന്ത്ര്യം വെറും ഭിക്ഷയാണെന്നും 2014 ലാണ് ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നുമാണ് കങ്കണ അടുത്തിടെ പറഞ്ഞത്. ഇക്കാര്യം സൂചിപ്പിക്കുന്നതായിരുന്നു സിദ്ദിഖിയുടെ പ്രസ്താവന. അതേസമയം, താന്‍ ഇപ്പോള്‍ റൊമാന്റിക് സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും താരം പറയുന്നു.

Read more

താക്കറെ എന്ന ചിത്രത്തിലെ ബാല്‍ താക്കറെയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ പ്രേക്ഷകര്‍ അത് കാര്യമായി അഭിനന്ദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെക്രഡ് ഗെയിംസ് വെബ് സീരിസിലെ അവസരം ആദ്യം താന്‍ നിഷേധിച്ചിരുന്നുവെന്നും സിദ്ദിഖി വെളിപ്പെടുത്തി.