'ഷൂട്ടിംഗ് നിര്‍ത്തി മകള്‍ക്കായി വന്നതാണ്', ഭാര്യ വീടിന്റെ ഗേറ്റിന് പുറത്ത് നവാസുദ്ദീന്‍ സിദ്ദിഖി; തര്‍ക്കം, വീഡിയോ

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയയും തമമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ വൈറലാകുന്നു. അന്ധേരിയിലെ വസതിയില്‍ ഭാര്യയുടെ വീടിന്റെ ഗേറ്റിന് പുറത്ത് നിന്ന് സംസാരിക്കുന്ന നവാസുദ്ദീന്‍ സിദ്ദിഖിയെ വീഡിയോയില്‍ കാണാം. ഇരുവരും തമ്മില്‍ വലിയ വാഗ്വാദം നടക്കുന്നതും വീഡിയോയില്‍ കാണാം.

ഷൂട്ടിംഗ് നിര്‍ത്തി വച്ച് താന്‍ മകള്‍ക്കായി വന്നതാണ്, മൂത്ത മകള്‍ ഷോറയെ തനിക്കൊപ്പം വിടണമെന്നും നവാസുദ്ദീന്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് കേള്‍ക്കാന്‍ ആലിയ തയാറാവുന്നില്ല. നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പം ഉണ്ടായിരുന്ന 18 വര്‍ഷത്തെ ബന്ധം വിവരിച്ച് ഒരു കുറിപ്പോടെയാണ് ആലിയ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തന്റെ പതിനെട്ട് വര്‍ഷം തനിക്ക് ഒരു വിലയും നല്‍കാത്ത ഒരാള്‍ക്ക് വേണ്ടി നല്‍കി. ആദ്യകാലത്തെ കഷ്ടതകള്‍ നിറഞ്ഞ ലിവിംഗ് റിലേഷന്‍ഷിപ്പ് കാലം ഓര്‍ത്തെടുക്കുന്ന ആലിയ ഒരിക്കലും നവാസുദ്ദീന്‍ സിദ്ദിഖി നല്ല മനുഷ്യനായിരുന്നില്ലെന്ന് കുറിപ്പില്‍ പറയുന്നുണ്ട്.

എല്ലാ രേഖകളും തെളിവുകളും ആയാളെ തുറന്ന് കാണിക്കുമ്പോഴും ഒരാള്‍ക്ക് എങ്ങനെയാണ് ഇത്രയും തരംതാഴാന്‍ കഴിയുന്നത്? ഭാര്യയെ തിരസ്‌കരിച്ച ഇയാള്‍ ഇപ്പോള്‍ മക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നും ആലിയ കുറിപ്പില്‍ പറയുന്നുണ്ട് പല രേഖകളുടെ കോപ്പികളും ആലിയ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

മൂത്ത മകള്‍ ഷോറയെ തനിക്കൊപ്പം കൊണ്ടു പോവാന്‍ എത്തിയ നവാസുദ്ദീന്‍ രണ്ടാമത്തെ കുട്ടിയെ അംഗീകരിക്കാന്‍ ഇപ്പോഴും തയാറായിട്ടില്ല. മകള്‍ ഷോറയ്ക്ക് വിസ റെഡിയാക്കി എന്ന് പറയുന്നുണ്ടെങ്കിലും ദുബായ് പൗരന്മാരായ തനിക്കും മകള്‍ക്കും വിസയുടെ ആവശ്യമില്ലെന്ന് ആലി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം