ആരാധ്യയുടെ കാലിന് എന്തോ പ്രശ്നമുണ്ടെന്ന് കമന്റ്, വിമര്‍ശനം

10 വര്‍ഷം മുന്‍പാണ് ഐശ്വര്യ റായി അഭിഷേക് ബച്ചന്‍ താരദമ്പതികള്‍ക്ക് മകള്‍ ആരാധ്യ ജനിക്കുന്നത് . മകളുടെ കാര്യങ്ങളെല്ലാം തന്നെ സ്വകാര്യമായിരിക്കാന്‍ കുടുംബം ശ്രദ്ധിക്കാറുമുണ്ട്. സിനിമകളുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടികള്‍ക്കും ഇവന്റുകള്‍ക്കും ഒഴികെ ബാക്കി എല്ലാ പരിപാടികളിലും അഭിഷേകിനും ഐശ്വര്യയ്ക്കുമൊപ്പം മകളും ഉണ്ടാവും. കൂടുതലായും ആരാധ്യയുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറംലോകം കണ്ടിട്ടുള്ളത്.

. ഇത്തവണ മാലിദ്വീപില്‍ നിന്നും പിറന്നാളാഘോഷം കഴിഞ്ഞ് ബച്ചന്‍ കുടുംബം തിരിച്ച് പോകുന്ന വീഡിയോ കണ്ടതോടെ ആരാധ്യയെക്കുറിച്ച് കമന്റുകളുമായി എത്തിയിരിക്കുകയാണ് ചിലര്‍. കുട്ടിയുടെ കാലിന് എന്തോ തകരാറുണ്ടെന്നാണ് ഇത്തരക്കാരുടെ പക്ഷം.

ഐശ്വര്യയുടെ കൈയില്‍ പിടിച്ചാണ് മകള്‍ നടന്ന് വരുന്നത്. എന്നാല്‍ കാലുകള്‍ മുന്നോട്ട് വെക്കുമ്പോള്‍ നടക്കുന്നതിന് എന്തോ പ്രശ്നമുള്ളതായിട്ടാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇതോടെ നൂറ് കണക്കിനുള്ള സംശയങ്ങള്‍ക്ക് കാരണമായി. താരപുത്രിയുടെ ഇടത്തേ കാലിന് എന്തോ പ്രശ്നമുണ്ടെന്നും ഇത്രയും കാലം ഐശ്വര്യ അത് ഒളിപ്പിച്ച് വെച്ചതാണെന്നുമാണ് പ്രധാന ആരോപണം. ചെറിയ പ്രായത്തിലും ആരാധ്യയുടെ കാലുകള്‍ കാണാത്ത വിധത്തിലുള്ള വസ്ത്രങ്ങളാണ് ധരിപ്പിച്ചിരുന്നത്. അതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഇങ്ങനൊരു നിഗമനത്തിലേക്ക് എത്താമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ കുറച്ചുപേര്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട് അവരുടെ കുഞ്ഞിനെയെങ്കിലും വെറുതെ വിടൂ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ ചികിത്സിക്കാനുള്ള പണം അവര്‍ക്കുണ്ടെന്നും ഇവര്‍ കമന്റ് ചെയ്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം