2018 ഡിസംബര്‍ 1ന് ആയിരുന്നു പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരായത്. മൂന്ന് ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള വിവാഹത്തിനായി 4 കോടിയോളം രൂപയാണ് പ്രിയങ്കയും നിക്കും ചിലവഴിച്ചത്. എന്നാല്‍ ആര്‍ഭാടം അതിരുകടന്ന ഈ വിവാഹത്തില്‍ താന്‍ ഖേദിക്കുന്നുവെന്ന് പറയുകയാണ് നിക് ജൊനാസ് ഇപ്പോള്‍.
പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ചിലവായത് കണ്ട് കണ്ണ് തള്ളിപ്പോയി എന്നാണ് നിക് പറയുന്നത്. ഗായകന്റെ വാക്കുകള്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. പ്രിയങ്ക ചോപ്രയുമായുള്ള വിവാഹ സമയത്ത് തനിക്ക് വിഷമാവസ്ഥകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സാംസ്‌കാരികമായി ഏറെ വ്യതാസങ്ങള്‍ ഉള്ളത് കൊണ്ട് വിവാഹം തന്നെ സംബന്ധിച്ച് ഏറെ ഞെട്ടലുണ്ടാക്കുന്നത് ആയിരുന്നു എന്നാണ് നിക് ജൊനാസ് പറയുന്നത്.
വധൂവരന്മാരെ അവരുടെ കുടുംബാംഗങ്ങള്‍ തോളില്‍ കയറ്റിയിരുത്തി ഹാരം അണിയിക്കുന്ന ചടങ്ങ് മത്സരബുദ്ധിയോടെയാണ് ചെയ്യുന്നത്. ആര് ആദ്യം അണിയിക്കുമെന്ന് മറ്റുള്ളവര്‍ വിലയിരുത്തും. തനിക്ക് ആ ചടങ്ങ് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നി. എങ്കിലും താന്‍ അത് ആസ്വദിച്ച് ചെയ്തു എന്നാണ് നിക് ജൊനാസ് പറയുന്നത്.
പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെ തനിക്ക് ഇന്ത്യന്‍ സംസ്‌കാരങ്ങളും മതപരമായ ആചാരങ്ങളും പഠിക്കാന്‍ സാധിച്ചുവെന്ന് നിക് ജൊനാസ് മുമ്പ് പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ വംശജനായിട്ട് പോലും താന്‍ പ്രിയങ്കയുടെ മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുവെന്നും നിക് അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.
Read more
അതേസമയം, നിക് ജൊനാസും പ്രിയങ്ക ചോപ്രയും തമ്മില്‍ പത്ത് വയസിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും വൈകാതെ തന്നെ വേര്‍പിരിയും എന്നുള്ള പ്രചാരണങ്ങളും നടന്നിരുന്നു.