നിമ്രതുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും ഐശ്വര്യ അഭിഷേകിനെ സ്വീകരിച്ചില്ല! എന്താണ് വാസ്തവം? ഒടുവില്‍ പ്രതികരിച്ച് നടി

അഭിഷേക് ബച്ചനും നടിയും മോഡലുമായ നിമ്രത് കൗറുമായുള്ള പ്രണയമാണ് അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇരുവരുടെയും പഴയ അഭിമുഖങ്ങളും വീഡിയോകളുമെല്ലാം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ഇരുവരെയും കുറിച്ചുള്ള കുറിപ്പുകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ഇതോടെ ഗോസിപ്പുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിമ്രത് കൗര്‍.

ആളുകള്‍ ഇത്തരത്തിലുള്ള ഗോസിപ്പ് പടച്ചു വിടുന്നതിനെ തടയാന്‍ തനിക്കൊന്നും ചെയ്യാനാവില്ല എന്നാണ് നിമ്രത് പറയുന്നത്. ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാം, എനിക്ക് ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും. ഇത്തരം ഗോസിപ്പുകളുടെ പിന്നാലെ പോകാനില്ല. ഞാന്‍ എന്റെ ജോലിയില്‍ മാത്രം ശ്രദ്ധിക്കാനാണ് ശ്രമിക്കുന്നത് എന്നാണ് നിമ്രത് പറയുന്നത്.

അതേസമയം, ‘ദസ്‌വി’ എന്ന ചിത്രത്തിലാണ് നിമ്രതും അഭിഷേകും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. അഭിനയത്തിലും മറ്റും ഇരുവരും പരസ്പരം അഭിനന്ദിക്കുകയും പുകഴ്ത്തുകയും ചെയ്തതോടെ ഗോസിപ്പുകളും പിന്നാലെ വന്നുതുടങ്ങി.

അഭിഷേക്-ഐശ്വര്യ ബന്ധത്തിലെ വിള്ളലിന് പിന്നില്‍ നിമ്രത് കൗര്‍ ആണെന്ന് അടുത്തിടെ റെഡ്ഡിറ്റിലൂടെ പുറത്തുവന്ന കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. കൂടെ അഭിനയിച്ച നടിയുമായി അഭിഷേക് പ്രണയത്തിലായി. ഇതറിഞ്ഞ ഐശ്വര്യ അഭിഷേകിന്റെ വീട് വിട്ട് അമ്മയ്ക്കും മകള്‍ക്കുമൊപ്പം താമസമാക്കി. അഭിഷേക് നടിയുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും ഐശ്വര്യ സ്വീകരിച്ചില്ല എന്നായിരുന്നു കുറിപ്പില്‍.

Latest Stories

'കുട്ടികൾക്ക് പഠനാനുഭവം നഷ്ടമാക്കരുത്, വാട്സാപ്പ് വഴി നോട്‌സ് അയക്കുന്നത് ഒഴിവാക്കണം'; സർക്കുലർ നൽകി വിദ്യാഭ്യാസ വകുപ്പ്

എന്റെ ചോര തന്നെയാണ് മേഘ്‌ന, മകന്‍ ജനിക്കുന്നതിന് മുമ്പ് അവര്‍ക്കുണ്ടായ മകളാണ് ഞാന്‍: നസ്രിയ

ആ താരത്തിന് എന്നെ കാണുന്നത് പോലെ ഇഷ്ടമില്ല, എന്റെ മുഖം കാണേണ്ട എന്ന് അവൻ പറഞ്ഞു: ചേതേശ്വർ പൂജാര

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് യൂട്യൂബർ; 'ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്'

എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

അയാള്‍ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു, രണ്ട് സെക്കന്റ് എന്റെ ശരീരം മുഴുവന്‍ വിറച്ചു..: ഐശ്വര്യ ലക്ഷ്മി

രാജി വെയ്‌ക്കേണ്ട, പാർട്ടി ഒപ്പമുണ്ട്; സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തീരുമാനമറിയിച്ച് സിപിഎം

ജിയോയുടെ മടയില്‍ കയറി ആളെപിടിച്ച് ബിഎസ്എന്‍എല്‍; മൂന്നാംമാസത്തില്‍ 'കൂടുമാറി' എത്തിയത് 8.4 ലക്ഷം പേര്‍; കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം; വന്‍തിരിച്ചു വരവ്

പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമം '; വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍