ഐറ്റം ഡാന്‍സുകളിലൂടെ ബോളിവുഡില്‍ ശ്രദ്ധ നേടിയ താരങ്ങളാണ് മലൈക അറോറയും നോറ ഫത്തേഹിയും. തങ്ങളെ താരതമ്യം ചെയ്ത് അനാദരവ് നടത്തുകയാണ് ചിലര്‍ ചെയ്യുന്നത് എന്നാണ് ഇരുവരും പ്രതികരിക്കുന്നത്.
‘മൂവിംഗ് ഇന്‍ വിത്ത് മലൈക’ എന്ന ഷോയിലാണ് ഇരുവരും പ്രതികരിച്ചത്. ”എനിക്ക് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് മലൈക ചെയ്തിട്ടുള്ളത്. നിങ്ങള്‍ ബോളിവുഡിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഒരു സുവര്‍ണ്ണകാലത്തിന്റെ ഭാഗമായിരുന്നു താങ്കള്‍. ഇപ്പോഴും എല്ലാവരും ആ കാലത്തെ കുറിച്ച് സംസാരിക്കുന്നു.”
”എന്നാല്‍ ഞാന്‍ അടക്കം വളര്‍ന്നു വന്ന കാലത്തെ കുറിച്ച് ആരും പറയാറില്ല. അതിനാല്‍ ഇത്തരം താരതമ്യങ്ങള്‍ മലൈകയോടുള്ള അനാദരവാണ്. എനിക്ക് അനാദരവാണത്, ഇത്തരം താരതമ്യം ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് എന്നെ അകറ്റുന്നു” എന്നാണ് നോറ ഫത്തേഹി പറയുന്നത്.
മലൈക ഇതിനെ പിന്തുണയ്ക്കുന്നുമുണ്ട്. ”ഞാന്‍ ഒരു ഷോയിലാണെങ്കില്‍, അവര്‍ ഷോയില്‍ നോറയുടെ പങ്കാളിത്തം ഉറപ്പാക്കും. എല്ലാവരും ഞങ്ങളെ പരസ്പരം മത്സരിപ്പിക്കാനും ഞങ്ങളെ ഷോയില്‍ ഉള്‍പ്പെടുത്താനും ശ്രമിക്കുന്നത് സ്ഥിരമായ ഒരു കാര്യമാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി” എന്നാണ് മലൈക പറയുന്നത്.
Read more
മലൈകയ്ക്ക് ഇതില്‍ എപ്പോഴെങ്കിലും വിഷമം തോന്നിയിട്ടുണ്ടോ എന്ന് നോറ ചോദിക്കുന്നുണ്ട്. തനിക്ക് കിട്ടേണ്ട വര്‍ക്ക് വേറെ ഒരാള്‍ കൊണ്ടുപോയി എന്ന് ചില ദിവസങ്ങളില്‍ ആലോചിക്കാറുണ്ട്. അത്തരം കാര്യങ്ങള്‍ നമ്മളെ തകര്‍ക്കും എന്നാണ് മലൈക ഇതിന് മറുപടിയായി പറയുന്നത്.