എല്ലാവരും എന്നെയും നോറയെയും മത്സരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്, പിന്നീടാണ് കാര്യം മനസിലാക്കിയത്.. ഇത് അസ്വസ്ഥയാക്കുന്നു: മലൈക

ഐറ്റം ഡാന്‍സുകളിലൂടെ ബോളിവുഡില്‍ ശ്രദ്ധ നേടിയ താരങ്ങളാണ് മലൈക അറോറയും നോറ ഫത്തേഹിയും. തങ്ങളെ താരതമ്യം ചെയ്ത് അനാദരവ് നടത്തുകയാണ് ചിലര്‍ ചെയ്യുന്നത് എന്നാണ് ഇരുവരും പ്രതികരിക്കുന്നത്.

‘മൂവിംഗ് ഇന്‍ വിത്ത് മലൈക’ എന്ന ഷോയിലാണ് ഇരുവരും പ്രതികരിച്ചത്. ”എനിക്ക് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് മലൈക ചെയ്തിട്ടുള്ളത്. നിങ്ങള്‍ ബോളിവുഡിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഒരു സുവര്‍ണ്ണകാലത്തിന്റെ ഭാഗമായിരുന്നു താങ്കള്‍. ഇപ്പോഴും എല്ലാവരും ആ കാലത്തെ കുറിച്ച് സംസാരിക്കുന്നു.”

”എന്നാല്‍ ഞാന്‍ അടക്കം വളര്‍ന്നു വന്ന കാലത്തെ കുറിച്ച് ആരും പറയാറില്ല. അതിനാല്‍ ഇത്തരം താരതമ്യങ്ങള്‍ മലൈകയോടുള്ള അനാദരവാണ്. എനിക്ക് അനാദരവാണത്, ഇത്തരം താരതമ്യം ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് എന്നെ അകറ്റുന്നു” എന്നാണ് നോറ ഫത്തേഹി പറയുന്നത്.

മലൈക ഇതിനെ പിന്തുണയ്ക്കുന്നുമുണ്ട്. ”ഞാന്‍ ഒരു ഷോയിലാണെങ്കില്‍, അവര്‍ ഷോയില്‍ നോറയുടെ പങ്കാളിത്തം ഉറപ്പാക്കും. എല്ലാവരും ഞങ്ങളെ പരസ്പരം മത്സരിപ്പിക്കാനും ഞങ്ങളെ ഷോയില്‍ ഉള്‍പ്പെടുത്താനും ശ്രമിക്കുന്നത് സ്ഥിരമായ ഒരു കാര്യമാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി” എന്നാണ് മലൈക പറയുന്നത്.

മലൈകയ്ക്ക് ഇതില്‍ എപ്പോഴെങ്കിലും വിഷമം തോന്നിയിട്ടുണ്ടോ എന്ന് നോറ ചോദിക്കുന്നുണ്ട്. തനിക്ക് കിട്ടേണ്ട വര്‍ക്ക് വേറെ ഒരാള്‍ കൊണ്ടുപോയി എന്ന് ചില ദിവസങ്ങളില്‍ ആലോചിക്കാറുണ്ട്. അത്തരം കാര്യങ്ങള്‍ നമ്മളെ തകര്‍ക്കും എന്നാണ് മലൈക ഇതിന് മറുപടിയായി പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം