നടന്‍ മോശമായി പെരുമാറി, ഞാന്‍ കരണത്തടിച്ചു.. അയാള്‍ തിരിച്ച് അടിച്ചു; ദുരനുഭവം പറഞ്ഞ് നോറ ഫത്തേഹി

തന്നോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് നടന്റെ കരണത്തടിച്ചിട്ടുണ്ടെന്ന് നോറ ഫത്തേഹി. പതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിച്ചപ്പോഴാണ് തനിക്ക് ഉണ്ടായ അനുഭവത്തെ കുറിച്ച് താരം പറഞ്ഞത്. നടന്‍ തന്നെ അടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തതായും നോറ പറയുന്നുണ്ട്.

ഒരിക്കല്‍ താന്‍ ബംഗ്ലാദേശില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആ നടന്‍ തന്നോട് മോശമായി പെരുമാറി. താന്‍ അവന്റെ കരണത്തടിച്ചു, അവന്‍ തന്നെയും തിരിച്ചടിച്ചു. താന്‍ അവനെ വീണ്ടും അടിച്ചു. അവന്‍ തന്റെ മുടിയില്‍ പിടിച്ചു വലിച്ചു. തങ്ങള്‍ തമ്മില്‍ വലിയ അടിയായി.

ഒടുവില്‍ സംവിധായകന്‍ ഇടപെട്ടു എന്നാണ് നോറ പറയുന്നത്. എന്നാല്‍ ആ നടന്‍ ആരെന്നോ സിനിമ ഏതെന്നോ വെളിപ്പെടുത്താന്‍ നോറ കൂട്ടാക്കിയില്ല. ദ കപില്‍ ശര്‍മ ഷോയില്‍ ആണ് നോറ ഇക്കാര്യം തുറന്നു പറഞ്ഞത്. ബോളിവുഡില്‍ ഐറ്റം നമ്പറുകളിലൂടെയാണ് നോറ ശ്രദ്ധ നേടുന്നത്.

റോര്‍ ടൈഗേഴ്സ് ഓഫ് സണ്‍ബര്‍ബന്‍സ് ആയിരുന്നു നോറയുടെ അരങ്ങേറ്റ സിനിമ. പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്തു. മലയാളത്തിലും നോറ ഡാന്‍സ് നമ്പറുകളുമായി എത്തിയിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, ഡബിള്‍ ബാരല്‍ എന്നീ മലയാളം സിനിമകളിലും നോറ അഭിനയിച്ചിട്ടുണ്ട്.

‘ആന്‍ ആക്ഷന്‍ ഹീറോ’ ആണ് നോറയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തിലെ നായകന്‍. ജയ്ദീപ് അഹ്ലാവത്താണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. അനിരുദ്ധ അയ്യര്‍ ആണ് സിനിമയുടെ സംവിധാനം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം