മനുഷ്യ ശരീരത്തില്‍ ഒന്നും അശ്ലീലമായി ഇല്ല, കഥാപാത്രത്തിന്റെ വസ്ത്രധാരണം അശ്ലീലമായി തോന്നിയിട്ടില്ല: സീനത്ത് അമന്‍

ഒരു കാലത്ത് ബോളിവുഡിലെ താരറാണി ആയിരുന്നു സീനത്ത് അമന്‍. എന്നാല്‍ സീനത്ത് അമന്റെ ‘സത്യം ശിവം സുന്ദരം’ എന്ന ചിത്രത്തിലെ നടിയുടെ വസ്ത്രധാരണത്തെ ചൊല്ലി നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക് ആ വസ്ത്രങ്ങള്‍ അശ്ലീലമായി തോന്നിയിട്ടില്ല എന്നാണ് സീനത്ത് വര്‍ഷങ്ങള്‍ ശേഷം പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

സിനിമയിലെ ചിത്രങ്ങള്‍ പങ്കുവച്ചാണ് സീനത്ത് അമന്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 1977-ല്‍ സിനിമയുടെ ലുക്ക് ടെസ്റ്റിനിടെ ഫോട്ടോഗ്രാഫര്‍ ജെ.പി സിംഗാളെടുത്ത ചിത്രമാണ് ഇത്. സീരീസ് ഷൂട്ട് ചെയ്തത് ആര്‍ കെ സ്റ്റുഡിയോയില്‍ വച്ചാണ്. ഓസ്‌കര്‍ ജേതാവ് ഭാനു അത്തയ്യയാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.

സീനത്ത് അമന്റെ കുറിപ്പ്:

സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ എന്റെ കഥാപാത്രമായ രൂപയെ കുറിച്ച് നിരവധി വിവാദങ്ങളും ബഹളങ്ങളും ഉണ്ടായിരുന്നുവെന്ന് ബോളിവുഡിന്റെ ചരിത്രം അറിയുന്ന ആര്‍ക്കും അറിയാം. മനുഷ്യ ശരീരത്തില്‍ അശ്ലീലമായി ഒന്നും കണ്ടെത്താത്തതിനാല്‍ ഈ അശ്ലീല ആരോപണങ്ങള്‍ എന്നെ എപ്പോഴും രസിപ്പിച്ചിരുന്നു.

ഞാന്‍ ഒരു സംവിധായകന്റെ നടിയാണ്. ഈ ലുക്ക് എന്റെ ജോലിയുടെ ഭാഗമായിരുന്നു. രൂപ എന്ന കഥാപാത്രത്തിന്റെ രൂപത്തിലെ ആകര്‍ഷണീയത ഇതിവൃത്തത്തിന്റെ കാതല്‍ ആയിരുന്നില്ല, മറിച്ച് അതിന്റെ ഒരു ഭാഗമായിരുന്നു. സെറ്റില്‍ ഡസന്‍ കണക്കിന് ക്രൂ അംഗങ്ങള്‍ക്ക് മുന്നില്‍ ഓരോ നീക്കവും കൊറിയോഗ്രാഫ് ചെയ്യുകയും റിഹേഴ്‌സല്‍ ചെയ്യുകയും ചെയ്തിരുന്നു.

സംവിധായകന്‍ രാജ് കപൂര്‍ സിനിമയിലേക്ക് കൊണ്ടുവന്നെങ്കിലും തന്റെ ‘പാശ്ചാത്യ’ ഇമേജിനെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. ഈ രൂപത്തില്‍ പ്രേക്ഷകര്‍ തന്നെ സ്വീകരിക്കുമോ എന്ന് അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു, അതിനാല്‍ ഒരു ലുക്ക് ടെസ്റ്റ് നടത്തി.

പിന്നീട്, ഇതിന്റെ അടിസ്ഥാനത്തില്‍, 1956-ല്‍ പുറത്തിറങ്ങിയ ജഗ്‌തേ രഹോ എന്ന ചിത്രത്തിലെ ലതാജിയുടെ പ്രശസ്തമായ ‘ജാഗോ മോഹന്‍ പ്യാരേ’ എന്ന ഗാനത്തിന്റെ ഒരു ചെറിയ റീല്‍ ഞങ്ങള്‍ വീണ്ടും ചിത്രീകരിച്ചു. ഈ വേഷത്തില്‍ ഞാന്‍ വന്നാല്‍ എങ്ങനെയായിരിക്കും പ്രതികരണം എന്നറിയാന്‍ രാജ് കപൂര്‍ തന്റെ വിതരണക്കാര്‍ക്കായി ആര്‍.കെ സ്റ്റുഡിയോയില്‍ ഈ റീലിന്റെ ഒരു പ്രദര്‍ശനം നടത്തി. ആ പ്രദര്‍ശനം വന്‍ വിജയമായിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു