ക്ഷേത്രദര്‍ശനം നടത്തി കാജോള്‍; മകള്‍ നൈസയ്‌ക്കെതിരെ വിമര്‍ശനം!

താരങ്ങളോടുള്ള അതേ സ്‌നേഹം ആരാധകര്‍ അവരുടെ മക്കളോടും കാണിക്കാറുണ്ട്. താരപുത്രന്‍മാരുടെയും പുത്രിമാരുടെയും വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയാവാറുള്ള താരപുത്രികളില്‍ ഒരാളാണ് നൈസ ദേവ്ഗണ്‍.

അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും മകള്‍ നൈസയ്‌ക്കെതിരെ നിരന്തരം ട്രോളുകളും സൈബര്‍ ആക്രമണങ്ങളും നടക്കാറുണ്ട്. നൈസയുടെ വസ്ത്രധാരണത്തെ ട്രോളി കൊണ്ടാണ് ഇപ്പോള്‍ സൈബര്‍ ആക്രമണം ശക്തമാകുന്നത്. കാജോള്‍ മകള്‍ നൈസയ്‌ക്കൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

അമ്മയും മകളും ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്ന സമയത്ത് ആരാധകര്‍ ഇരുവരെയും വളഞ്ഞിരുന്നു. കാജോള്‍ ഫ്‌ളോറര്‍ വര്‍ക്കുകളുള്ള കുര്‍ത്തിയും നൈസ വെളുത്ത സല്‍വാറുമാണ് അണിഞ്ഞിരുന്നത്. ഈ വസ്ത്രത്തെയാണ് പലരും വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

എന്നാല്‍ നൈസയെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്. ”നൈസയെ എന്തിനാണ് ഇങ്ങനെ ട്രോള്‍ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. പാര്‍ട്ടിക്കും പബിലുമെല്ലാം പോകുമ്പോള്‍ ആളുകള്‍ വെസ്റ്റേണ്‍ വസ്ത്രമാണ് ധരിക്കാറുള്ളത്. അതിനര്‍ത്ഥം അവര്‍ക്ക് ക്ഷേത്രങ്ങളില്‍ പോകാന്‍ പാടില്ല എന്നല്ല” എന്നാണ് ഒരാള്‍ കുറിച്ചത്.

നൈസയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ കാജോളും പ്രതികരിച്ചിരുന്നു. അമ്മ എന്ന നിലയില്‍ അവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ തന്നെയും ബാധിക്കാറുണ്ട്. 100 പേര്‍ നല്ലതു പറയുമ്പോള്‍ 2 പേര്‍ മോശം പറയുമായിരിക്കും പക്ഷെ നമ്മള്‍ കേള്‍ക്കുന്നത് ആ മോശം കാര്യങ്ങള്‍ മാത്രമായിരിക്കും എന്നായിരുന്നു കാജോള്‍ പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം