പ്രിയങ്കയുമായി പ്രണയത്തിലായിരുന്നോ? ഭാര്യ വീട് വിട്ട് പോയി, ഇനി നടിക്കൊപ്പം അഭിനയിക്കില്ലെന്ന് വാക്ക് നല്‍കി; വിവാദമായ അക്ഷയ് കുമാറിന്റെ ബന്ധം

തുടക്കകാലം മുതല്‍ തന്നെ ഗോസിപ്പുകളില്‍ ഇടം നേടാറുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഷാരുഖ് ഖാന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ പേരിനൊപ്പം പ്രിയങ്കയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയും പ്രിയങ്കയ്ക്ക് എതിരാണ്. അതിനാല്‍ ഇരുതാരങ്ങളും പ്രിയങ്കയ്‌ക്കൊപ്പം നിലവില്‍ സിനിമ ചെയ്യാറുമില്ല.

ട്വിങ്കിള്‍ ഇടഞ്ഞതോടെ ഇനി പ്രിയങ്കയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് അക്ഷയ് കുമാര്‍ ഭാര്യക്ക് വാക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ‘ബര്‍സാത്ത്’ എന്ന ചിത്രത്തില്‍ നിന്നും അക്ഷയ് പിന്മാറുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ബര്‍സാത്തിന്റെ സംവിധായകന്‍ സുനീല്‍ ദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ബര്‍സാത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയപ്പോഴേക്കും വീട്ടില്‍ ഭാര്യയുമായി ചില പ്രശ്‌നങ്ങളുണ്ടായി. അക്ഷയ് സിനിമയില്‍ നിന്ന് പിന്മാറിയതോടെ നടന്‍ സണ്ണി ഡിയോള്‍ ചിത്രത്തില്‍ നായകനായി എത്തി. അക്ഷയ് കുമാര്‍ ചില അബദ്ധങ്ങള്‍ ചെയ്തു. നടനെ കുറിച്ചും പ്രിയങ്ക ചോപ്രയെ കുറിച്ചും ചില ഗോസിപ്പുകള്‍ വന്നു.

ട്വിങ്കിള്‍ വീട് വിട്ട് പോയി. ഒരു നടനാകുമ്പോള്‍ ഉത്തരവാദിത്വം കാണിക്കണം. നിങ്ങളുടെ ഭാര്യ നടിയാണെങ്കില്‍ ഇന്‍ഡസ്ട്രിയിലെ എല്ലാ കാര്യങ്ങളും അവര്‍ക്കറിയാം. ട്വിങ്കിള്‍ എല്ലാ വലിയ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുമുണ്ട്. അവള്‍ക്കെല്ലാം അറിയാം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രിയങ്കയെ കുറ്റപ്പെടുത്തുന്നില്ല.

ട്വിങ്കിള്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള കാര്യങ്ങളാണ് ചെയ്തത് എന്നാണ് സംവിധായകന്‍ പറഞ്ഞത്. അതേസമയം, അക്ഷയ് കുമാറിനൊപ്പമുള്ള ‘അന്ധാസ്’ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ഇവര്‍ ഒന്നിച്ചിട്ടുണ്ട്.

Read more