പത്മാവത് നൂറു കോടി ക്ലബില്‍

സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവത്  നൂറു കോടി ക്ലബില്‍ ഇടം നേടി. നാലു ദിവസം കൊണ്ടാണ് സിനിമ നൂറു കോടിയലധികം നേടിയത്.

ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇടപ്പെട്ടാണ് വിലക്ക് നീക്കിയത്. എന്നിട്ടും സിനിമ റിലീസ് ചെയ്ത ദിവസം വിവിധ സ്ഥലങ്ങളില്‍ കര്‍ണ്ണിസേന ആക്രമണം നടത്തി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ് പത്മാവതി. പിന്നീടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടുകയും സിനിമയുടെ പേര് പത്മാവത് എന്നാക്കി ചുരുക്കുകയും ചെയ്തിരുന്നു. ജനുവരി 25നാണ് സിനിമയുടെ ഗ്ലോബല്‍ റിലീസ് നടന്നത്. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ വിവാദത്തിലായ ചിത്രം ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായി മാറിയെന്നാണ് കളക്ഷന്‍ റി്‌പ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.