ഷാരൂഖ് ഖാന്റെ മകനോട് പ്രണയം; ആര്യന്‍ ഖാനോടുള്ള പ്രണയം വെളിപ്പെടുത്തി പാക് നടി

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനോടുള്ള പ്രണയം വ്യക്തമാക്കി പാക് നടി സജല്‍ അലി. മയക്കുമരുന്ന് കേസും കുരുക്കുകളും അടങ്ങിയതോടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ് ആര്യന്‍ ഖാന്‍. കഴിഞ്ഞ ദിവസം ആര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രവും അതിന് ഷാരൂഖ് നല്‍കിയ മറുപടിയും വൈറലായിരുന്നു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ആര്യന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടി തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. ആര്യന്റെ ചിത്രത്തിനോടൊപ്പം ഒരു ലവ് ഇമോജിയും പങ്കുവെച്ചിട്ടുണ്ട്. ജബ് ഹാരി മെറ്റ് സേജല്‍ എന്ന ഷാരൂഖ് ചിത്രത്തിലെ ‘ഹവായേന്‍’ എന്ന ഗാനത്തോടൊപ്പമാണ് പ്രണയാഭ്യര്‍ത്ഥന നടത്തിയത്.

നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ബോളിവുഡ് കോളങ്ങളില്‍ വൈറലായിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങളില്‍ സജീവമാണ് സജല്‍ അലി. 2017 ല്‍ പുറത്ത് ഇറങ്ങിയ ‘മോം’ എന്ന ശ്രീദേവിയുടെ ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2020ല്‍ ആയിരുന്നു സജലിന്റെ വിവാഹം.

Read more

ഒരു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആഗസ്റ്റിലാണ് ആര്യന്‍ ഖാന്‍ ഇന്‍സ്റ്റ്ഗ്രാമില്‍ സജീവമായത്. തന്റെ സഹോദരങ്ങളായ സുഹാന, അബ്രാം ഖാന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ എനിക്ക് അയച്ചുതരൂ എന്നായിരുന്നു ഷാരൂഖ് കമന്റ് ചെയ്തത്.