'അടല്‍' ആകാന്‍ 60 ദിവസവും സ്വയം പാകം ചെയ്ത ഭക്ഷണം മാത്രം.. അതും രൂപസാദൃശ്യത്തിന് വേണ്ടി: പങ്കജ് ത്രിപാഠി

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ്‌യുടെ ബയോപിക് അണിയറയില്‍ ഒരുങ്ങുകയാണ്. ഉല്ലേഖ് എന്‍പി രചിച്ച ‘ദി അണ്‍ ടോള്‍ഡ് വാജ്പെയ്: പൊളിറ്റീഷ്യന്‍ ആന്റ് പാരഡോക്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി സംവിധായകരായ വിനോദ് ഭനുശാലിയും സന്ദീപ് സിങും ചേര്‍ന്നാണ് ‘അടല്‍’ എന്ന ചിത്രം ഒരുക്കുന്നത്.

ബോളിവുഡ് താരം പങ്കജ് ത്രിപാഠിയാണ് ചിത്രത്തില്‍ വാജ്‌പെയ് ആയി വേഷമിടുന്നത്. വാജ്‌പെയുടെ രൂപസാദൃശ്യം ലഭിക്കാനായി താന്‍ എടുത്ത പ്രയത്‌നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പങ്കജ് ത്രിപാഠി ഇപ്പോള്‍. വാജ്‌പെയ് ആയി മാറാന്‍ വേണ്ടി താന്‍ സ്വയം പാകം ചെയ്ത കിച്ച്ടി മാത്രമേ കഴിക്കാറുള്ളു എന്നാണ് നടന്‍ പറയുന്നത്.

ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് പങ്കജ് ത്രിപാഠി സംസാരിച്ചത്. ”ഈ ചിത്രത്തില്‍ ഞാന്‍ ഏകദേശം 60 ദിവസത്തോളം അഭിനയിച്ചിട്ടുണ്ട്. ആ 60 ദിവസവും ഞാന്‍ സ്വയം പാകം ചെയ്ത കിച്ച്ടി മാത്രമാണ് കഴിച്ചത്. മറ്റുള്ളവര്‍ അത് എങ്ങനെ പാകം ചെയ്യുമെന്ന് അറിയില്ല.”

”ഞാന്‍ അതില്‍ എണ്ണയോ മസാലയോ ഇട്ടിട്ടില്ല. പരിപ്പും അരിയും നാടന്‍ പച്ചക്കറികളും മാത്രമാണ് ഉപയോഗിച്ചത്. അഭിനേതാക്കള്‍ ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കണം. ആ വികാരം ശരിയാക്കാന്‍ തലച്ചോറും ശരീരവും തമ്മില്‍ സമന്വയം പാലിക്കേണ്ടതുണ്ട് അതിനായി നാടന്‍ ലഘുഭക്ഷണം കഴിക്കണം” എന്നാണ് പങ്കജ് ത്രിപാഠി പറയുന്നത്.

അതേസമയം, അടല്‍ ബിഹാരി വാജ്‌പെയ്‌യുടെ ഇതുവരെയും പുറത്തുവരാത്ത കഥകളാകും ചിത്ര പറയുക. സാഹിത്യ ജീവിതവും സിനിമയില്‍ അടയാളപ്പെടുത്തും. ഡിസംബര്‍ 25ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഭാനുശാലി സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ