'ഞാന്‍ യെസ് പറഞ്ഞു', ഗോസിപ്പുകള്‍ക്കിടെ ട്വിസ്റ്റ്..; പരിനീതിയും രാഘവ് ഛദ്ദയും വിവാഹിതരാകുന്നു

ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കുറച്ച് നാളുകളായി ബോളിവുഡില്‍ ഹോട്ട് ടോപിക് ആയി മാറിയ പ്രണയമായിരുന്നു ഇരുവരുടെതും.

ഒന്നിച്ച് ഡിന്നര്‍ കഴിക്കാനും ഐപിഎല്‍ വേദിയിലും എത്തിയതോടെ ആയിരുന്നു ഇരുവരുടെയും പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും വെളിപ്പെടുത്തിയത്.

”ഞാന്‍ യെസ് പറഞ്ഞു’, എന്ന ക്യാപ്ഷനോടെയാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ പരിനീതി പങ്കുവച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, പരിനീതിയുടെ കസിനും നടിയുമായ പ്രിയങ്ക ചോപ്ര തുടങ്ങി രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖര്‍ വിവാഹനിശ്ചയ ചടങ്ങിന് എത്തിയിരുന്നു.

ബോളിവുഡിലെ പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് പരിനീതിയുടെ വസ്ത്രം ഒരുക്കിയത്. നടിമാരായ പ്രിയങ്ക ചോപ്ര, മീര ചോപ്ര എന്നിവര്‍ ബന്ധുക്കളാണ്. ‘ലേഡീസ് വേഴ്‌സസ് റിക്കി ബാല്‍’ ചിത്രത്തിലൂടെയാണ് പരിനീതി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

ഇശക്‌സാദേ, ശുദ്ധ് ദേസി റൊമാന്‍സ്, ഹസി തൊ ഫസി, ഗോള്‍മാല്‍ എഗൈന്‍ എന്നിവയാണ് നടിയുടെ ശ്രദ്ധ നേടിയ ചിത്രങ്ങള്‍. സൈന നേവാളിന്റെ ബയോപിക് സൈന എന്ന ചിത്രത്തില്‍ നായികയായിരുന്നു. ചംകീല, കാപ്‌സൂള്‍ ഗില്‍ എന്നിവയാണ് നടിയുടെ പുതിയ റിലീസുകള്‍.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!