പരിനീതി ചോപ്രയെയും രാഘവ് ഛദ്ദയെയും അഭിനന്ദിച്ച് എ.എ.പി, എം.പി; നടി ഉടന്‍ വിവാഹിതയാകുന്നു?

ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം ഒരുങ്ങുന്നു. നടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവായ രാഘവ് ഛദ്ദയും വിവാഹിതരാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.

ഒന്നിച്ച് ഭക്ഷണം കഴിക്കാനെത്തിയ വീഡിയോ എത്തിയതോടെയാണ് ഇരുവരും ഡേറ്റിംഗിലാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. ഇരുവരും വിവാഹിതരാവാന്‍ പോകുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് എ.എ.പി എംപി സഞ്ജീവ് അറോറയുടെ ട്വീറ്റ് എത്തിയിരിക്കുന്നത്. ഇരുവരെയും അഭിന്ദിച്ചു കൊണ്ടാണ് എംപിയുടെ ട്വീറ്റ്.

”രാഘവ് ഛദ്ദയെയും പരിനീതി ചോപ്രയെയും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. അവരുടെ കൂടിച്ചേരല്‍ സ്‌നേഹവും സന്തോഷവും സഹവര്‍ത്തിത്വവും കൊണ്ട് അനുഗ്രഹിക്കപ്പെടട്ടെ. എന്റെ ആശംസകള്‍” എന്നാണ് സഞ്ജീവ് അറോറയുടെ ട്വീറ്റ്.

ഇതോടെയാണ് പരിനീതി വിവാഹിതയാകാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്. എന്നാല്‍ രാഘവ് ഛദ്ദയോ പരിനീതി ചോപ്രയോ ഈ ട്വീറ്റിനോടോ വിവാഹ വാര്‍ത്തകളോടെ പ്രതികരിച്ചിട്ടില്ല. അതേസമയം, പരിനീതിയും രാഘവ് ഛദ്ദയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സഹപാഠികളായിരുന്നു.

ട്വിറ്ററില്‍ 44 പേരെ മാത്രമാണ് രാഘവ് ഫോളോ ചെയ്യുന്നത്. അതില്‍ സിനിമാ മേഖലയില്‍ നിന്ന് രണ്ടു പേരെയുള്ളൂ. ഒന്ന് ആം ആദ്മി പാര്‍ട്ടി അംഗം കൂടിയായ ഗുല്‍ പനാഗ്. രണ്ടാമത്തേത് പരിനീതിയും. പരിനീതിയുമായുള്ള ബന്ധം രാജ്യസഭയിലും രാഘവിന് നല്‍കിയ ചെയര്‍മാന്റെ മറുപടിയിലും കടന്നുവന്നിരുന്നു.

സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ ഇതിനോടകം ആവശ്യത്തിനിടം കൈവരിച്ചിട്ടുണ്ട് എന്നായിരുന്നു സംഭവത്തില്‍ രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിന്റെ പരിഹാസം. വിവാഹ വാര്‍ത്തയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തന്റെ രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കു എന്നായിരുന്നു രാഘവിന്റെ മറുപടി.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!