കോവിഡ് വ്യാപനത്തോടൊപ്പം ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമായതോടെ നിരവധി രോഗികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഓക്‌സിജന്‍ ക്ഷാമം രാജ്യത്ത് ഇരട്ടി പ്രത്യാഘാതം ഉണ്ടാക്കുന്നതിനിടെ നാം ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിച്ചിട്ടില്ലെന്നാണ് നടി കങ്കണ റണൗട്ട് പ്രതികരിക്കുന്നത്. മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും എന്നാണ് കങ്കണ ട്വീറ്റ് ചെയ്യുന്നത്.
കങ്കണ റണൗട്ടിന്റെ ട്വീറ്റുകള്‍:
എല്ലാവരും കൂടുതല്‍ കൂടുതല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയാണ്, ടണ്‍ കണക്കിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍. പരിസ്ഥിതിയില്‍ നിന്നും പിടിച്ചെടുക്കുന്ന ഓക്‌സിജന് എങ്ങനെ നമ്മള്‍ നഷ്ടപരിഹാരം നല്‍കും? ദുരന്തങ്ങളില്‍ നമ്മള്‍ ഒന്നും പഠിച്ചിട്ടില്ലെന്ന് ഇതില്‍ നിന്നും മനസിലാക്കാം.
ജനങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ പ്രഖ്യാപിക്കുന്നതിനൊപ്പം സര്‍ക്കാര്‍ പ്രകൃതിക്കും ആശ്വാസം പ്രഖ്യാപിക്കണം. ഓക്‌സിജന്‍ ഉപയോഗിക്കുന്നവര്‍ വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് പ്രതിജ്ഞയെടുക്കണം.
ഓര്‍ക്കുക, ഒരു പ്രാണി പോലും ഈ ഭൂമിയില്‍ നിന്ന് ഇല്ലാതായാല്‍ അത് മണ്ണിന്റെ പ്രത്യുല്‍പാദനത്തെയും മാതൃഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. പക്ഷെ മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും. നിങ്ങള്‍ ഭൂമിയുടെ പ്രണയിതാവോ ശിശുവോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അനാവശ്യമാണ്.