Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BOLLYWOOD

വിവാഹ ആഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ ആനയും കുതിരയും; പ്രിയങ്കയ്ക്കും നിക്കിനും ‘പെറ്റ’യുടെ വിമര്‍ശനം

, 3:19 pm

ബോളിവുഡ് കാത്തിരുന്ന പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ് വിവാഹം ആഘോഷപൂര്‍വ്വം നടന്നു. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ചായിരുന്നു താരവിവാഹം. എന്നാല്‍ ആഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ ആനയെയും കുതിരെയും ഉപയോഗിച്ചതിന് താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മൃഗ അവകാശ സംരക്ഷണ സംഘടനയായ പെറ്റ. സംഘടനയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പ്രിയങ്കയ്ക്കും നിക്കിനും വിമര്‍ശനം.

‘അഭിനന്ദനങ്ങള്‍, എന്നാല്‍ മൃഗങ്ങള്‍ക്ക് ഇതു നല്ല ദിവസമായിരുന്നില്ല എന്നതില്‍ ഞങ്ങള്‍ ആകുലപ്പെടുന്നു. ആളുകള്‍ ആന സവാരി ഒഴിവാക്കുകയും കുതിര ഇല്ലാതെ വിവാഹങ്ങള്‍ നടത്തുകയുമാണ് എന്ന് പ്രിയങ്കയെയും നിക്കിനെയും ടാഗ് ചെയ്ത് പെറ്റ ട്വിറ്ററില്‍ കുറിച്ചു. ഒപ്പം കുതിരകള്‍ക്ക് നേരിടേണ്ടി വരുന്ന ക്രൂരതകളുടെ ഒരു വീഡിയോയും പങ്കുവെച്ചു.

മുമ്പ് മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ പെറ്റയുടെ ക്യാംപെയ്‌നില്‍ പ്രിയങ്ക ഭാഗമായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. താരത്തിന്റെ ശബ്ദ സന്ദേശം സ്‌കൂളുകളില്‍ കേള്‍പ്പിച്ചിട്ടുമുണ്ട്. വിവാഹത്തിനു വെടിക്കെട്ട് നടത്തിയതിനെതിരെയും പ്രിയങ്കയ്‌ക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ശക്തമാകുന്നുണ്ട്. നേരത്തെ ഒരു ക്യാംപയ്‌നില്‍ ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കരുതെന്നും മലിനീകരണമില്ലാത്ത ഒരു ഭൂമിയ്ക്കു വേണ്ടി കൈകോര്‍ക്കാനും പ്രിയങ്ക അഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സ്വന്തം കാര്യം വന്നപ്പോള്‍ പ്രിയങ്ക ഇതെല്ലാം മറന്നോ എന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.

Advertisement