ഈ സൂപ്പര്‍ താരത്തിനെയും മകനെയും കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍. ഭര്‍ത്താവ് സെയ്ഫ് അലിഖാന്റെ കുട്ടിക്കാല ഫോട്ടോയും മകന്‍ തൈമൂര്‍ അലിഖാന്റെ ഫോട്ടോയുമാണ് കരീന കപൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ തൈമൂറിന് അച്ഛന്‍ സെയ്ഫിന്റെ അതേ ഛായയാണ്.
“”സെയ്‌ഫോ അതോ തൈമൂറോ??? അച്ഛനെ പോലെ തന്നെ മകനും”” എന്ന് കരീന നല്‍കിയ ക്യാപ്ഷന് ശരിവെക്കുകയാണ് ആരാധകര്‍. ഇവര്‍ ട്വിന്‍സ് അല്ലേ എന്ന രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാ് ആയിരിക്കുകയാണ് ചിത്രം.
Read more
https://www.instagram.com/p/B9pBjeRFcZg/?utm_source=ig_embed