കങ്കണയെ ലോഞ്ച് ചെയ്തതും ഭട്ട് പ്രൊഡക്ഷന്‍സാണ്; സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പ്രതികരിച്ച് പൂജ ഭട്ട്

ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിച്ച് നടിയും സംവിധായികയുമായ പൂജ ഭട്ട്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ് പൂജ. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. അഭിനേതാക്കള്‍, സംഗീതജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെ നിരവധി പേര്‍ക്ക് അവസരം നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്ത ബാനറിനെയാണ് ഇപ്പോള്‍ ആക്ഷേപിക്കുന്നതെന്നാണ് പൂജ പറയുന്നത്.

സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിവച്ച നടി കങ്കണ റണൗട്ടിനെയും ലോഞ്ച് ചെയ്തത് ഭട്ട് കുടുംബാംഗമായ വിശേഷ് ഭട്ടിന്റെ വിശേഷ് ഫിലിംസിന്റെ ബാനറിലാണെന്നും പൂജ ട്വീറ്റ് ചെയ്തു. അനുരാഗ് ബസു സംവിധാനം ഗ്യാങ്സ്റ്റര്‍ ആയിരുന്നു കങ്കണയുടെ ആദ്യ ചിത്രം.

അനുരാഗ് ബസു ആണ് കങ്കണയെ കണ്ടെത്തിയതെങ്കിലും ചിത്രത്തിന്റെ നിര്‍മ്മാണം മഹേഷ് ഭട്ട് ആയിരുന്നു എന്നും പൂജ പറയുന്നു. സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. കരണ്‍ ജോഹര്‍ സ്വജനപക്ഷപാതത്തിന്റെ വക്താവാണ് എന്നാണ് കങ്കണയുടെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.

കരണ്‍ ജോഹറിന് പുറമേ പൂജ ഭട്ടിന്റെ സഹോദരി ആലിയ ഭട്ട്, സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെയും സ്വജനപക്ഷപാതത്തെ കുറിച്ചുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. താരങ്ങളുടെ മക്കള്‍ മറ്റു നല്ല അഭിനേതാക്കളുടെ അവസരം നശിപ്പിക്കുകയാണ് അവരില്‍ നിന്നും കവരുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണവും നടന്നിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്