പലസ്തീനെ പിന്തുണച്ച് ബോളിവുഡ് താരങ്ങള്‍, പിന്നാലെ 'ബോയ്കോട്ട്' ട്രെന്‍ഡ്; പോസ്റ്റ് മുക്കിയോടി മാധുരി ദീക്ഷിത്ത്, പ്രതികരിച്ച് പൂജ ഭട്ട്

എല്ലാ കണ്ണുകളും റഫയിലേക്ക് എന്ന ക്യാംപെയ്‌നുമായി ബോളിവുഡ് താരങ്ങള്‍. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി താരങ്ങളാണ് ഓള്‍ ഐസ് ഓണ്‍ റഫ എന്ന പോസ്റ്റര്‍ പങ്കുവച്ച് രംഗത്തെത്തിയത്. ഇതോടെ ‘ബോയ്കോട്ട് ബോളിവുഡ്’ എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച താരങ്ങള്‍ക്കെതിരെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ആലിയ ഭട്ട്, കരീന കപൂര്‍, ദിയ മിര്‍സ, റിച്ച ഛദ്ദ, വരുണ്‍ ധവാന്‍, രശ്മിക മന്ദാന, സാമന്ത തുടങ്ങി നിരവധി താരങ്ങള്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

നടി മാധുരി ദീക്ഷിത്തും പോസ്റ്റര്‍ പങ്കുവച്ചെങ്കിലും സൈബര്‍ ആക്രമണം നടന്നതോടെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതോടെ താരത്തിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചും പലരും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

ചിലര്‍ പോസ്റ്റിടുന്നു, പിന്നീടത് ഡിലീറ്റ് ചെയ്യുന്നു. അവര്‍ എന്തുതന്നെ ചിന്തിച്ചാലും കാര്യം വളരെ ദയനീയമാണ്. വളരെ നിരാശപ്പെടുത്തുന്നതും, എതിര്‍പ്പുകളെ ഭയന്ന് നിങ്ങള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യരുതയായിരുന്നു.. എന്നിങ്ങനെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

അതേസമയം, ബോയ്കോട്ട് ബോളിവുഡ് ട്രെന്‍ഡിനെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായികയും നടിയുമായ പൂജാ ഭട്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ പോസ്റ്റിന് നേരെയും വിമര്‍ശനങ്ങള്‍ എത്തുന്നുണ്ട്. ലവ് ജിഹാദിനെതിരെയും, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി അപലപിക്കാനും ബോളിവുഡ് താരങ്ങള്‍ തയാറാകുന്നിലെന്നാണ് ചില കമന്റുകള്‍.

”ഇത് വീണ്ടും ആരംഭിക്കുന്നു! പലസ്തീനില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കൂട്ടായി സംസാരിക്കുന്നതിന് എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രി നല്‍കുന്ന വില” എന്നാണ് ബോയ്കോട്ട് ബോളിവുഡ് ഹാഷ്ടാഗിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് കൊണ്ട് പൂജാ ഭട്ട് കുറിച്ചത്. എല്ലാ കണ്ണുകളും റഫായിലേക്ക് എന്ന ഹാഷ്ടാഗും പൂജ കുറിച്ചിട്ടുണ്ട്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി