സല്‍മാന്‍ ഖാനുമായി പ്രണയത്തിലോ? പ്രതികരിച്ച് പൂജ ഹെഗ്‌ഡെ

ബോളിവുഡില്‍ വീണ്ടുമൊരു പ്രണയവാര്‍ത്ത എത്തിയിരിക്കുകയാണ്. സല്‍മാന്‍ ഖാനും പൂജ ഹെഗ്‌ഡെയും പ്രണയത്തിലാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ‘കിസി കാ ഭായ് കിസി കാ ജാന്‍’ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ എത്തിയത്.

ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് പൂജ ഇപ്പോള്‍. താന്‍ ഇപ്പോള്‍ ഒരു പങ്കാളിയെ കാത്തിരിക്കുകയല്ലെന്നും, സിംഗിളായുള്ള ജീവിതം ആസ്വദിക്കുകയാണ് എന്നുമാണ് പൂജ ഈയടുത്ത് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കരിയറിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും താരം പറയുന്നുണ്ട്.

”ഞാന്‍ സിംഗിളാണ്. ഈ നാളുകള്‍ ഞാന്‍ വളരെയധികം ആസ്വദിക്കുന്നുണ്ട്. ഇപ്പോള്‍ എന്റെ കരിയാറിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്” എന്നാണ് പൂജയുടെ വാക്കുകള്‍. സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ചതിനെ കുറിച്ചും പൂജ സംസാരിക്കുന്നുണ്ട്.

”ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷുണ്ട്, കാരണം അതാണ് സിനിമയുടെ പ്രധാന ഭാഗം തന്നെ. അല്ലു അര്‍ജുന്‍, അഖില്‍, വിജയ്, റണ്‍വീര്‍ സിംഗ് തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.”എന്നും പൂജ വ്യക്തമാക്കി.

അതേസമയം, ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 21ന് ആണ് കിസി കാ ഭായ് കിസി കാ ജാന്‍ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ‘യെന്റമ്മ’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത് വൈറലാകുമെന്ന് ആദ്യമേ അറിയാമായിരുന്നു എന്നും പൂജ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Latest Stories

എന്നെ ആത്മഹത്യയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നു..; രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഹണി റോസ്

വിവാദ കോച്ച് ഗ്രെഗ് ചാപ്പലിനേപ്പോലെയാണോ ഗൗതം ഗംഭീറും?; വൈറലായി ഉത്തപ്പയുടെ മറുപടി

മാര്‍പാപ്പ അംഗീകരിച്ച സിറോ-മലബാര്‍ സഭാ സിനഡിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കും; വിമതന്‍മാര്‍ പ്രതിഷേധത്തില്‍നിന്ന് പിന്മാറണം; വിശ്വാസികള്‍ക്കും നിര്‍ദേശവുമായി സിനഡ്

നടന്‍മാര്‍ക്ക് കെട്ടിപ്പിടിത്തം, അല്ലാത്തവരെ 'കോവിഡ്' എന്ന് പറഞ്ഞ് ഒഴിവാക്കും; നിത്യ മേനോന് വ്യാപക വിമര്‍ശനം

ബോബിയ്ക്ക് കുരുക്ക് മുറുകുന്നു; ഹണി റോസിന്റെ പരാതിയ്ക്ക് പിന്നാലെ മറ്റ് നടിമാര്‍ക്കെതിരെയുള്ള ലൈംഗികാധിക്ഷേപവും പൊലീസ് റഡാറില്‍; ബോബിയുടേയും കൂട്ടരുടേയും യൂട്യൂബ് വീഡിയോകള്‍ പരിശോധിക്കുന്നു

" ആദ്യം ചവിട്ടി പുറത്താക്കേണ്ടത് ഗൗതം ഗംഭീറിനെ, ദേഷ്യം കാണിക്കാൻ മാത്രമേ അവന് അറിയൂ"; രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം

സഞ്ജുവിനെ ആദ്യം എതിർത്തത് ഞാനാണ്, എന്നാൽ ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്; സഞ്ജയ് മഞ്ജരേക്കറിന്റെ വാക്കുകൾ വൈറൽ

ബോബിയെ കുടുക്കിയത് വിനയായോ? എന്തുകൊണ്ട് 'റേച്ചല്‍' റിലീസ് ചെയ്തില്ല? മറുപടിയുമായി നിര്‍മ്മാതാവ്

രവീന്ദ്ര ജഡേജയുടെ കാര്യത്തിൽ തീരുമാനമായി; വിരമിക്കൽ സൂചന നൽകി താരം; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

ബിഷപ്പ് ഹൗസില്‍ നിന്നും വിമത വൈദികരെ തൂക്കിയെടുത്ത് പൊലീസ് വെളിയിലിട്ടു; അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്ക് പിന്തുണ; കുര്‍ബാന തര്‍ക്കത്തില്‍ സംഘര്‍ഷം