വിവാദങ്ങള്‍ക്കിടെ ഷാരൂഖ് ഖാന്‍ ചിത്രം ‘പത്താനി’ലെ രണ്ടാമത്തെ ഗാനവും എത്തിയിരിക്കുകയാണ്. ‘ഝൂമേ ജോ പഠാന്‍’ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം യൂട്യൂബില്‍ എത്തിയ ഗാനം 19 മില്യണ്‍ ആളുകളാണ് കണ്ടിരിക്കുന്നത്. ഇതിനിടെ പത്താന് നേരെ ഉയര്‍ന്ന വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരം പൂനം പാണ്ഡെ.
‘ബേശരം രംഗ്’ ഗാനത്തില്‍ ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞതാണ് വിവാദമായത്. സംഘപരിവാര്‍, മത സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിച്ചാല്‍ താനൊരു വിഡ്ഢിയാകും എന്നാണ് പൂനം പാണ്ഡെ പറയുന്നത്.
പത്താനിലെ ബിക്കിനി വിവാദത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്. ”അക്കാര്യത്തെ പറ്റി പറഞ്ഞാല്‍ ഞാന്‍ വിഡ്ഢിയാകും. കാരണം വളരെ മനോഹരമായ ഗാനമാണ് ബെഷ്‌റം രംഗ്, അടിപൊളി ലുക്കിലാണ് ദീപിക.”
”ഗംഭീരമായ ഗാനരംഗങ്ങളില്‍ എന്റെ പ്രിയപ്പെട്ട എസ്ആര്‍കെ വളരെ ഹോട്ട് ലുക്കിലാണ് എത്തിയത്. ആര്‍ക്കാണ് ഇത്രയ്ക്ക് ഹോട്ടാകാന്‍ കഴിയുക ഇത് തീര്‍ച്ചയായും കുറ്റകരമാണ്. ഇങ്ങനെ ചെയ്യരുത് സര്‍” എന്നാണ് പൂനം പറയുന്നത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താന്‍. അടുത്ത വര്‍ഷം ജനുവരി 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.