മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

മുന്‍ കാമുകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌ക രക്തസ്രാവമുണ്ടായതോടെ മണം തിരിച്ചറിയാനാകുന്നില്ലെന്ന് നടി പൂനം പാണ്ഡെ. രക്തത്തില്‍ കുതിര്‍ന്നാണ് താന്‍ ആശുപത്രിയില്‍ എത്തിയത്, തന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു എന്നാണ് പൂനം പാണ്ഡെ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. കാമുകന്റെ പേര് വെളിപ്പെടുത്താതെയാണ് പൂനം സംസാരിച്ചത്.

”നാലുവര്‍ഷത്തെ ജീവിതം നരകതുല്യമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് എനിക്ക് മസ്തിഷ്‌ക രക്തസ്രാവമുണ്ടായി. എനിക്ക് ഇപ്പോഴും മണം തിരിച്ചറിയാനാകുന്നില്ല. രക്തത്തില്‍ കുതിര്‍ന്നാണ് ഞാന്‍ ആശുപത്രിയിലെത്തിയത്. വളരെ മോശമായ അവസ്ഥയായിരുന്നു. അവന്‍ എന്നെ ഒരുപാട് അടിച്ചു, അത് മാത്രമാണ് ഞാന്‍ ഓര്‍ക്കുന്നത്” എന്നാണ് പൂനം പറയുന്നത്.

തന്റെ കാമുകന്‍മാരെ ഭൂമിയിലെ ഏറ്റവും മോശം ആളുകള്‍ എന്നാണ് നടി വിശേഷിപ്പിച്ചത്. തന്റെ മുന്‍ കാമുകന്മാരില്‍ ഒരാള്‍ ബാത്‌റൂം സെക്സ് വീഡിയോ ഒരു വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തതിനെ കുറിച്ചും പൂനം സംസാരിക്കുന്നുണ്ട്. ”എന്റെ സമ്മതത്തോടെയാണ് വീഡിയോ പകര്‍ത്തിയതെങ്കിലും എന്റെ സമ്മതമില്ലാതെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.”

”ഞാന്‍ അയാളുമായി വഴക്കിട്ടിരുന്നു. അതിനിടയില്‍ അയാള്‍ എന്റെ മുടി വെട്ടാനൊരുങ്ങി. ആ സമയം എനിക്ക് എന്നെത്തന്നെ രക്ഷിക്കണമെന്നുണ്ടായിരുന്നു. ഞാന്‍ പുറത്തേക്കോടി. പക്ഷെ ഫോണ്‍ അവിടെ വച്ച് മറന്നു. വീട്ടിലെത്തി അച്ഛനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. അദ്ദേഹം അവനോട് സംസാരിക്കാന്‍ ശ്രമിച്ചു.”

”എന്നോട് തിരികെ ചെല്ലാനും അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തി. ഒരാള്‍ക്കും ഇങ്ങനെ തരംതാഴാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു” എന്നാണ് പൂനം പാണ്ഡെ പറയുന്നത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?