ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ല, ദിവസവും മദ്യപിച്ചെത്തി മര്‍ദ്ദിക്കും: ഭര്‍ത്താവിന് എതിരെ പൂനം പാണ്ഡ

ഭര്‍ത്താവ് സാം ബോംബെയ്‌ക്കെതിരെ നടി പൂനം പാണ്ഡെ. നിരന്തരം മദ്യപിച്ചെത്തുന്ന സാം തന്നെ മര്‍ദ്ദിക്കുകയും ഒരു ഘട്ടത്തില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായെന്നും പൂനം പറയുന്നു. ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ലെന്നും എങ്കിലും താന്‍ അയാളെ വെറുക്കുന്നില്ലെന്നും നടി പറയുന്നു.

വിവാഹ ശേഷം താന്‍ അയാളുടെ പൂര്‍ണ നിയന്ത്രണത്തിലായി. ഒറ്റയ്ക്ക് ഇരിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ല. രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കും. ശാരീരികമായി ഉപദ്രവിക്കും. മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു.

ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ല. തനിക്ക് അയാളുടെ അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നു. എപ്പോഴും അയാള്‍ക്കൊപ്പം സമയം ചിലവഴിക്കണമെന്ന വാശിയായിരുന്നു കാരണം. നിരവധി തവണ വിവാഹബന്ധം നിലനിര്‍ത്താന്‍ താന്‍ ശ്രമിച്ചു.

എന്നാല്‍ തനിക്കതിന് സാധിച്ചില്ല. തന്റെ ക്ഷമ നശിച്ചു. ഇപ്പോള്‍ താന്‍ അയാളെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യുന്നില്ല എന്നാണ് പൂനം പറഞ്ഞത്. നടി കങ്കണ റണാവത്ത് അവതാരകയായ ലോക്കപ്പ് ഷോയിലാണ് പൂനത്തിന്റെ വെളിപ്പെടുത്തല്‍.

2020ല്‍ ആയിരുന്നു പൂനം പാണ്ഡെയും സാം ബോംബെയും വിവാഹിതരായത്. കുടുംബാംഗങ്ങള്‍ മാത്രമുള്ള സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം. കുറച്ച് മാസങ്ങള്‍ക്ക് ശേഷമായിരുന്നു പരാതിയുമായി നടി രംഗത്തെത്തിയത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?