11 അശ്ലീല സിനിമകള്‍ ചെയ്തു, രാജ് കുന്ദ്രയുമായി നേരിട്ട് ബന്ധമില്ല, ഷൂട്ട് നടന്ന കെട്ടിടത്തില്‍ അയാളുടെ കുടുംബ ചിത്രമുണ്ടായിരുന്നു: നടി ഗഹന

അശ്ലീല വീഡിയോ നിര്‍മ്മാണം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആരോപണവിധേയനായ നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുമായി നേരിട്ട് ബന്ധമില്ലെന്ന് നടി ഗഹന വസിഷ്ഠ്. രാജ് കുന്ദ്രയെ കണ്ടിട്ടില്ലെങ്കിലും ചിത്രീകരണ സ്ഥലത്ത് അവരുടെ കുടുംബ ചിത്രം ഉണ്ടായിരുന്നുവെന്ന് ഗഹന ഇഡിക്ക് മൊഴി നല്‍കി.

അഡല്‍റ്റ്‌സ് ഒണ്‍ലി ചിത്രങ്ങളില്‍ സജീവമായ ഇവരെ 6 മണിക്കൂറിലധികം ഇഡി ചോദ്യം ചെയ്തിരുന്നു. രാജ് കുന്ദ്രയുമായി നേരിട്ട് ബന്ധമില്ല. സഹായി ഉമേഷ് കാമത്തുമായി ഇടപാടുകള്‍ ഉണ്ടായിരുന്നു. കാമത്താണ് തനിക്ക് പണം നല്‍കിയത്. പൗണ്ടിലാണ് ഓരോ സിനിമയ്ക്കും പ്രതിഫലം നല്‍കാറുള്ളത്.

രാജ് കുന്ദ്രയ്ക്ക് വേണ്ടി ജോലി ചെയ്തിട്ടില്ല. എന്നിട്ടും തന്റെ ബാങ്ക് അക്കൗണ്ടുകളും മറ്റും ഇഡി മരവിപ്പിച്ചിരിക്കുകയാണ്. കുന്ദ്രയെ പറ്റിയും വിദേശ പണമിടപാടുകളെ പറ്റിയുമാണ് തന്നോട് ഇഡി കൂടുതല്‍ ചോദിച്ചത്. ചിത്രീകരണം നടന്ന ഇടങ്ങളില്‍ രാജ് കുന്ദ്രയെ കണ്ടിട്ടില്ല.

എന്നാല്‍ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ചിത്രം ഷൂട്ട് നടന്ന കെട്ടിടത്തില്‍ ഉണ്ടായിരുന്നു. അതിനാല്‍ അവര്‍ക്ക് ബന്ധമുണ്ടാകും എന്നാണ് കരുതുന്നത്. രാജ് കുന്ദ്രയ്ക്ക് ബന്ധമുള്ള കമ്പനി ആരംഭിച്ച ഹോട്ട് ഷോട്‌സ് എന്ന മൊബൈല്‍ ആപ്പിന് വേണ്ടി 11 സിനിമകള്‍ ചെയ്തു. പ്രതിഫലമായി 33 ലക്ഷം രൂപയാണ് ലഭിച്ചത്.

ഒരു സിനിമയ്ക്ക് മൂന്ന് ലക്ഷം രൂപയായിരുന്നു നിരക്ക് എന്ന് മൊഴി നല്‍കിയതായി ഗഹന മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അശ്ലീല ചിത്ര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് 2021 ജൂലൈയില്‍ ഗഹനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഉമേഷ് കാമത്തിനെയും രാജ് കുന്ദ്രയെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം