'ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഓര്‍ത്ത് ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്'; ദില്‍ സേ ഓര്‍മ്മകളുമായി പ്രീതി സിന്റ

ദില്‍ സേ എന്ന ചിത്രത്തിലെ “ജിയാ ചലേ” എന്ന ഗാനം ബോളിവുഡ് പ്രേക്ഷകര്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും പ്രിയപ്പെട്ടതാണ്. കേരളം പശ്ചാത്തലമാക്കി ഒരുക്കിയ ഗാനത്തില്‍ മലയാളത്തില്‍ നിന്നുള്ള വരികളുമുണ്ട്. ഗാനത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് പ്രീതി സിന്റ. ആനകള്‍ക്ക് മുന്നില്‍ നിന്നും നൃത്തം ചെയ്യുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

“”ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഓര്‍ത്ത് ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ് എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? നല്ല കുട്ടിയായി ഫറാ ഖാന്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്യുകയായിരുന്നു ഞാന്‍”” എന്നാണ് പ്രീതി സിന്റ ക്യാപ്ഷനായി കുറിച്ചത്. ദില്‍ സെ ചിത്രീകരണത്തിനിടയിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഇതെന്നും പ്രീതി കൂട്ടി ചേര്‍ത്തു.

പ്രീതി സിന്റെയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ദില്‍ സേ. മണിരത്‌നം സംവിധാനം ചെയ്ത ചിത്രം 1998-ല്‍ ആണ് പുറത്തിറങ്ങിയത്. പ്രണയ-യുദ്ധ-ത്രില്ലര്‍ ചിത്രമായി എത്തിയ ദില്‍ സേയില്‍ ഷാരൂഖ് ഖാന്‍, മനീഷ കൊയ്‌രാള എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായെത്തി.

ചിത്രത്തിലെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ സായുധകലാപത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ ചിത്രമായ ദില്‍ സേയ്ക്ക് അക്കൊല്ലത്തെ മികച്ച ക്യാമറമാന്‍ (സന്തോഷ് ശിവന്‍), മികച്ച ഓഡിയോഗ്രാഫര്‍ (എച്ച് ശ്രീധര്‍) എന്നിവയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

Latest Stories

ജയ്സ്വാളോ രോഹിത്തോ അല്ല! കോഹ്ലിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ ആരെന്ന് പറഞ്ഞ് ഗാംഗുലി

'ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്ത് വരുന്നത്'; പാണക്കാട് തങ്ങൾക്കെതിരായ പിണറായിയുടെ പരമാർശത്തിൽ രാഹുൽ, ആരോപണങ്ങളെല്ലാം ട്രോളി ബാഗ് പോലെ ട്രോളായി മാറും

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി മിച്ചല്‍ ജോണ്‍സണ്‍, ഓസ്‌ട്രേലിയയ്ക്ക് അത്ഭുതം!

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന