എനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു, നിക്കുമായി അടുക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു.. അതിനിടെയാണ് അവന്റെ മെസേജ് വന്നത്: പ്രിയങ്ക ചോപ്ര

നിക് ജൊനാസിനെ പരിചയപ്പെടുന്ന കാലത്ത് താന്‍ മറ്റൊരു പ്രണയ ബന്ധത്തില്‍ ആയിരുന്നുവെന്ന് പ്രിയങ്ക ചോപ്ര. നിക്കുമായുള്ള ഡേറ്റിംഗ് കാലത്തെ കുറിച്ചാണ് പ്രിയങ്ക ചോപ്ര ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. പ്രായ വ്യത്യാസം കാരണം നിക്കുമായി താന്‍ അടുക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്.

നിക് ജൊനാസിനെ പരിചയപ്പെടുന്ന സമയത്ത് താന്‍ മറ്റൊരു ബന്ധത്തിലായിരുന്നു. ആ ബന്ധം കുറച്ച് കോംപ്ലിക്കേറ്റഡായിരുന്നു. തന്റെ സുഹൃത്തുക്കള്‍ക്ക് ആ ബന്ധത്തോട് താല്‍പര്യമില്ലായിരുന്നു. ഇവര്‍ നിക് ജോനാസിന്റെയും സുഹൃത്തുക്കളായിരുന്നു. ഇവരാണ് നിക് ജൊനാസുമായി തന്നെ അടുപ്പിക്കുന്നത്.

നിക്കിന്റെ സഹോദരന്‍ കെവിന്‍ ജൊനാസാണ് നിക്കിനോട് തന്നെ കോണ്‍ടാക്ട് ചെയ്യാന്‍ പറയുന്നത്. തുടര്‍ന്ന് നിക് തനിക്ക് മെസേജയച്ചു. അത് തനിക്കിഷ്ടപ്പെട്ടു. എന്നാല്‍ താന്‍ മറ്റൊരു ബന്ധത്തിലായതിനാല്‍ അത് തുറന്ന് സമ്മതിക്കാന്‍ മടി തോന്നി. തന്റെ സോഷ്യല്‍ മീഡിയ ടീം കാണുമെന്നതിനാല്‍ ട്വിറ്റര്‍ മെസേജിന് പകരം പേഴ്‌സണല്‍ മെസേജ് അയക്കാന്‍ നിക്കിനോട് പറഞ്ഞു.

നിക്ക് മെസേജ് അയച്ച് തുടങ്ങിയ സമയങ്ങളില്‍ തന്റെ പ്രണയ ബന്ധം അവസാനിക്കാനിരിക്കുകയായിരുന്നു. മറ്റൊരാളുമായി സൗഹൃദം സ്ഥാപിക്കാന്‍ തോന്നിയിരുന്നില്ല. മാത്രമല്ല പ്രായ വ്യത്യാസവും നിക് ജൊനാസുമായി അടുക്കാതിരിക്കാന്‍ തന്നെ പ്രേരിപ്പിച്ചു. തനിക്ക് 35 വയസും നിക്കിന് 25 വയസും.

തനിക്ക് സെറ്റില്‍ ചെയ്യാനായിരുന്നു താല്‍പര്യം. അതിനാല്‍ നിക്കുമായി അടുക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്. എന്നാല്‍ കുറച്ച് കാലത്തെ ഡേറ്റിംഗിന് ശേഷം പ്രിയങ്കയും നിക്കും വിവാഹിതരാവുകയായിരുന്നു. നിക്കിനൊപ്പം ലോസ് ആഞ്ചല്‍സിലാണ് പ്രിയങ്ക താമസിക്കുന്നത്.

Latest Stories

ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം

ഒഡീഷയില്‍ കമാഖ്യ എക്‌സ്പ്രസ്സ് ട്രെയിന്‍ പാളം തെറ്റി; ഒരു മരണം, 25 പേര്‍ക്ക് പരിക്ക്

IPL 2025: ബാറ്റ്‌സ്മാന്മാർ പേടിക്കുന്ന ഏക സ്പിൻ ബോളർ; അവനെട്ട് അടിക്കാൻ അവന്മാരുടെ മുട്ടിടിക്കും

ഹനുമാന്‍കൈന്‍ഡിനും ജോബി മാത്യുവിനും പ്രശംസ; വിഷു-ഈദ് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് ആണെന്ന്.. ഞാന്‍ മോനോട് ചോദിച്ചിട്ടുണ്ട് അവന്‍ ഗേ ആണോന്ന്: മഞ്ജു പത്രോസ്

ചരിത്രവും സത്യവും കത്രിക കൊണ്ട് അറുത്തുമാറ്റാന്‍ കഴിയില്ല; മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം

റിലീസിന് മുമ്പേ ഓണ്‍ലൈനില്‍ ലീക്കായി.. തിയേറ്ററിലും തിരിച്ചടി, കാലിടറി സല്‍മാന്‍ ഖാന്‍; 'സിക്കന്ദറി'ന് അപ്രതീക്ഷിത തിരിച്ചടി

എമ്പുരാന്‍ തുറന്നുവിട്ട 'ഗോധ്രയുടെ പ്രേതം'

IPL 2025: ഞാൻ ഉള്ളപ്പോൾ നീയൊക്കെ 300 അടിക്കുമെന്ന് തോന്നുന്നുണ്ടോ; മിച്ചൽ സ്റ്റാർക്കിന്റെ സംഹാരതാണ്ഡവം

IPL 2025: ഇവന്മാരെ വെച്ചാണോ 300 അടിക്കാൻ പോണേ; ഡൽഹിക്കെതിരെ തകർന്നടിഞ്ഞ് സൺ റൈസേഴ്‌സ് ഹൈദരാബാദ്