ഒരു മാസത്തോളം ഇന്‍ജക്ഷനുകള്‍ എടുക്കേണ്ടി വന്നു, മുപ്പതാം വയസിലാണ് അണ്ഡം ശീതികരിച്ച് വെച്ചത്: പ്രിയങ്ക ചോപ്ര

മുപ്പതാം വയസില്‍ താന്‍ അണ്ഡം ശീതികരിച്ചു വച്ചിരുന്നു എന്ന് പ്രിയങ്ക ചോപ്ര തുറന്നു പറഞ്ഞിരുന്നു. വാടകഗര്‍ഭപാത്രത്തിലൂടെ 39-ാം വയസിലാണ് പ്രിയങ്ക അമ്മയായത്. മാള്‍ട്ടി മേരി ചോപ്ര ജോനാസ് എന്നാണ് പ്രിയങ്കയുടെയും നിക് ജോനാസിന്റെയും മകളുടെ പേര്.

അണ്ഡം ശീതികരിച്ചതിന്റെ വിവിധ സ്റ്റെപ്പുകളില്‍ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചാണ് പ്രിയങ്ക ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ‘ക്വാണ്ടികോ’ എന്ന സീരീസ് ചെയ്യുന്നതിനിടെയാണ് എഗ് ഫ്രീസിംഗ് ചെയ്യുന്നത്. അന്ന് താന്‍ മുപ്പതുകളുടെ തുടക്കത്തിലായിരുന്നു.

അണ്ഡം ശീതികരിക്കുന്നതിന്റെ ഘട്ടങ്ങള്‍ വളരെ കഠിനമായിരുന്നു. ഒരു മാസത്തോളം ഇന്‍ജെക്ഷനുകള്‍ എടുക്കേണ്ടി വന്നു. ഹോര്‍മോണില്‍ വരുന്ന വ്യതിയാനങ്ങള്‍ മാനസികമായി ബുദ്ധിമുട്ടായിരുന്നു. ഇത് ജോലിയെ ബാധിക്കാതെ മുന്നോട്ട് പോകുക എന്നത് വളരെ പ്രയാസകരമായിരുന്നു.

എങ്കിലും ജോലി ചെയ്യുന്ന സ്ത്രീകള്‍, സിംഗിളായ സ്ത്രീകള്‍, കുട്ടികള്‍ വേണമെന്ന് ഉറപ്പില്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് അണ്ഡം ശീതികരണം മികച്ചൊരു അവസരമാണ്. തന്റെ തീരുമാനത്തിന് മുമ്പ് ഡോക്ടര്‍ കൂടിയായ അമ്മയോടും മറ്റൊരു സുഹൃത്തിനോടും വിശദമായി സംസാരിച്ചിരുന്നു.

അതിനാല്‍ ഇതിനെ ആശങ്കകള്‍ ഒഴിഞ്ഞു. തന്റെ കുഞ്ഞിന് പിതാവാകണമെന്ന് കരുതുന്ന ഒരാളെ എപ്പോ കണ്ടെത്താന്‍ കഴിയും എന്ന് ഉറപ്പില്ലാത്തതിനാലാണ് ഇത്തരം ഒരു കാര്യം ആലോചിച്ചത് എന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം