'ആര്‍ആര്‍ആര്‍ തമിഴ് സിനിമ' എന്ന് പ്രിയങ്ക ചോപ്ര; വായ തുറക്കുന്നതിന് മുമ്പ് ആലോചിക്കണമെന്ന് വിമര്‍ശനം

ഓസ്‌കര്‍ നേട്ടം വരെ സ്വന്തമാക്കിയ ‘ആര്‍ആര്‍ആര്‍’ രാജ്യത്തിന് അഭിമാനമായി മാറിയിരുന്നു. ചിത്രത്തെ കുറിച്ച് പരാമര്‍ശിച്ച് വെട്ടിലായിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര ഇപ്പോള്‍. തെലുങ്ക് ബ്ലോക്ബസ്റ്റര്‍ ചിത്രത്തെ ‘തമിഴ് സിനിമ’ എന്നാണ് പ്രിയങ്ക ഒരു അഭിമുഖത്തിനിടെ വിശേഷിപ്പിച്ചത്. ഇതോടെയാണ് താരത്തിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും എത്തുകയാണ്.

നടന്‍ ഡാക്‌സ് ഷെപ്പേര്‍ഡുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് പ്രിയങ്ക സംസാരിച്ചത്. ഹോളിവുഡിനെയും ബോളിവുഡിനെയും താരതമ്യം ചെയ്ത ഡാക്‌സ് ബോളിവുഡ് ഇപ്പോള്‍ വികസിച്ചു വരികയാണ് എന്ന് പറയുന്നുണ്ട്. അതിന് ഉദാഹരണമായി ആര്‍ആര്‍ആര്‍ സിനിമയെ കുറിച്ചും നടന്‍ പറയുന്നുണ്ട്.

എന്നാല്‍ ആര്‍ആര്‍ആര്‍ ബോളിവുഡ് സിനിമയല്ല, തമിഴ് സിനിമയാണ് എന്നാണ് പ്രിയങ്ക അവിടെ തിരുത്തി പറയുന്നത്. ”അതൊരു ബ്ലോക്ബസ്റ്റര്‍ തമിഴ് ചിത്രമാണ്, അത് നമ്മുടെ അവഞ്ചേഴ്‌സ് പോലെയാണ്” എന്നാണ് പ്രിയങ്ക പറയുന്നത്. ഈ സംഭാഷണം വൈറലായതോടെയാണ് താരത്തിനെതിരെ ട്രോളുകള്‍ എത്താന്‍ തുടങ്ങിയത്.

”അതൊരു തെലുങ്ക് സിനിമയാണ്, ഓവര്‍ സ്മാര്‍ട്ട് ആവണ്ട”, ”ഭയങ്കര നിരാശ തോന്നുന്നു, ആര്‍ആര്‍ആര്‍ ക്യാമ്പെയ്‌നിനെ പിന്തുണച്ച നിങ്ങള്‍ക്ക് അതൊരു തെലുങ്ക് ആണെന്ന് പറയാന്‍ കഴിഞ്ഞില്ലേ, വായ തുറക്കുന്നതിന് മുമ്പ് സാമാന്യ മര്യാദ വേണം” എനിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ പ്രിയങ്കയ്‌ക്കെതിരെ വരുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ