Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BOLLYWOOD

നിക്കിന്റെ ‘ക്ലോസ്’ ഗാനത്തിന് ചുവടുവെച്ച് പ്രിയങ്ക; നവദമ്പതികളുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

, 7:18 pm

ബോളിവുഡ് കാത്തിരുന്ന പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ് വിവാഹം ഇന്നലെ നടന്നു. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ചായിരുന്നു വിവാഹം. ഡിസൈനര്‍ റാഫ് ലോറന്‍ ക്രിയേഷന്‍സ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ദമ്പതികള്‍ ധരിച്ചിരുന്നത്. ഇരുവരും വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പങ്കുവെച്ചിരുന്നു. ചിത്രങ്ങള്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. ഒപ്പം നിക്കിന്റെ ഗാനത്തിന് ചുവടുവെയ്ക്കുന്ന പ്രിയങ്കയുടെ വീഡിയോയും.

നിക്ക് പാടിയ ‘ക്ലോസ്’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന പ്രിയങ്കയുടെ വീഡിയോയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. സെലിയ റൗല്‍സണ്‍ കോറിയോഗ്രാഫി ചെയ്ത് നൃത്ത വീഡിയോ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. സ്റ്റീവന്‍ ബ്രാംസാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.വിവാഹ ദിനത്തില്‍ പുറത്തുവിട്ട വീഡിയോയ്ക്ക് യൂട്യൂബില്‍ ഇതിനോടകം 11 ലക്ഷത്തിലേറെ കാഴ്ച്ചക്കാരായി.

ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പ്രിയങ്കയേക്കാള്‍ 10 വയസ് കുറവാണ് നിക്ക് ജൊനാസിന്. നിക്കിന് 26 വയസും പ്രിയങ്കയ്ക്ക് 36 വയസുമാണ് പ്രായം.

Advertisement