പ്രതിഫലത്തില്‍ കോടികള്‍ കൂട്ടി പ്രിയങ്ക, ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാസ് വരവ്; ദീപികയെ കടത്തിവെട്ടി റെക്കോര്‍ഡ്

100 കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവരാണ് ഇന്നത്തെ സൂപ്പര്‍ താരങ്ങള്‍. എന്നാല്‍ നടിമാര്‍ക്ക് അത്രയും പ്രതിഫലം ലഭിക്കാറില്ല. എങ്കിലും ദീപിക പദുക്കോണ്‍, നയന്‍താര തുടങ്ങിയ താരങ്ങള്‍ വന്‍ പ്രതിഫലം കൈപ്പറ്റാറുണ്ട്. ഈ നടിമാരെയൊക്കെ പിന്തള്ളി ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒന്നാമതായി എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

30 കോടി രൂപയാണ് ഒരു സിനിമയ്ക്ക് പ്രിയങ്ക ചോപ്ര വാങ്ങുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് പ്രിയങ്ക ഇന്ത്യന്‍ സിനിമയിലേക്ക് റീ എന്‍ട്രി നടത്തുന്നത്. എസ്എസ് രാജമൗലി-മഹേഷ് ബാബു ചിത്രത്തിലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിനായാണ് പ്രിയങ്ക 30 കോടി രൂപ പ്രതിഫലമായി വാങ്ങുന്നത്.

ഇതാദ്യമായല്ല താരം ഉയര്‍ന്ന പ്രതിഫലം വാങ്ങി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ ഷോ ആയ ‘സിറ്റാഡലി’നായി 41 കോടിയോളം രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. 30 കോടി എന്ന കൂറ്റന്‍ പ്രതിഫലത്തോടെ ദീപിക ‘കല്‍ക്കി’യ്ക്കായി വാങ്ങിയ 20 കോടിയുടെ റെക്കോര്‍ഡ് ആണ് തകര്‍ന്നത്.

ആലിയ 15 കോടി വീതമാണ് സിനിമയ്ക്ക് വാങ്ങുന്നതെന്നും കരീന, കത്രീന, കിയാര, നയന്‍താര, സാമന്ത എന്നിവര്‍ 10 കോടി മുതല്‍ മുകളിലേക്കാണ് പ്രതിഫലം വാങ്ങുന്നത്. 2015 ല്‍ യുഎസിലേക്ക് താമസം മാറിയതിന് ശേഷം പ്രിയങ്ക ഇന്ത്യന്‍ സിനിമകളില്‍ നിന്ന് ഏറെക്കുറെ വിട്ടുനില്‍ക്കുകയായിരുന്നു.

അതേസമയം, 2019ല്‍ പുറത്തിറങ്ങിയ ദ സ്‌കൈ ഈസ് പിങ്ക് എന്ന ബോളിവുഡ് ചിത്രമാണ് പ്രിയങ്കയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ഇന്ത്യന്‍ ചിത്രം. തുടര്‍ന്ന് നിരവധി ഇംഗ്ലീഷ് ചിത്രങ്ങളില്‍ താരം അഭിനയിച്ചു. 2021ല്‍ പുറത്തിറങ്ങിയ പ്രിയങ്കയുടെ ദ വൈറ്റ് ടൈഗര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും റിലീസ് ചെയ്തിരുന്നു. എന്നാല്‍ തിയേറ്ററില്‍ ശ്രദ്ധ നേടിയില്ല.

Latest Stories

IPL 2025: ആ കാരണം കൊണ്ടാണ് ശ്രേയസിന് സ്ട്രൈക്ക് നൽകാതെ അടിച്ചുപറത്തിയത്, ഇന്നിംഗ്സ് അവസാനം ശശാങ്ക് സിങ് പറഞ്ഞത് ഇങ്ങനെ

സാംസങ് ഇറക്കുമതിയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തി; 5,150 കോടി രൂപ പിഴയിട്ട് ഇന്‍കം ടാക്‌സ്

IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്