കഴുത്തില്‍ വെട്ടേറ്റു, സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്. താരത്തിന്റെ കഴുത്തിനാണ് പരിക്കേറ്റത്. കഴുത്തിനേറ്റ മുറിവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രിയങ്ക തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ദ ബ്ലഫ് എന്ന ഹോളിവുഡ് ചിത്രത്തിലെ സംഘട്ടനരംഗത്തിനിടെയാണ് നടിക്ക് പരിക്കേറ്റത്.

‘എന്റെ ജോലിയിലെ പ്രഫഷനല്‍ അപകടങ്ങള്‍’ എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവച്ചത്. നേരത്തെ, പ്രിയങ്ക ചോപ്ര ബ്ലഫിന്റെ എന്ന സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സിനിമയുടെ ക്ലാപ്പ് ബോര്‍ഡ്, സംവിധായകന്‍ ഫ്രാങ്ക് ഇ ഫ്‌ളവേഴ്‌സ്, ഛായാഗ്രാഹകന്‍ ഗ്രെഗ് ബാള്‍ഡി എന്നിവരായിരുന്നു ദൃശ്യത്തില്‍.

ബ്ലഫിന്റെ സെറ്റില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തേ പ്രിയങ്കാ ചോപ്ര പോസ്റ്റ് ചെയ്തിരുന്നു. സിനിമയുടെ പേര് കാണുന്ന ക്ലാപ്പ് ബോര്‍ഡ്, സംവിധായകന്‍ ഫ്രാങ്ക് ഇ ഫ്‌ളവേഴ്‌സ്, ഛായാഗ്രാഹകന്‍ ഗ്രെഗ് ബാള്‍ഡി എന്നിവരുടെ ചിത്രങ്ങളടക്കം പ്രിയങ്ക പങ്കുവച്ചിരുന്നു

ദ ബ്ലഫ് കൂടാതെ ‘ഹെഡ് ഓഫ് സ്റ്റേറ്റ്’ എന്ന ഹോളിവുഡ് ചിത്രത്തിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്. ഇദ്രിസ് എല്‍ബ, ജോണ്‍ സിന എന്നിവരാണ് ഹെഡ് ഓഫ് സ്റ്റേറ്റിലെ മറ്റു താരങ്ങള്‍. അതേസമയം, ലവ് എഗെയ്ന്‍ എന്ന ഇംഗ്ലീഷ് ചിത്രമാണ് പ്രിയങ്കയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ