മൂക്കിന് നടത്തിയ ശസ്ത്രക്രിയ കാരണം മുഖം പോലും മാറി, സിനിമകളിൽ നിന്ന് ഒഴിവാക്കി: പ്രിയങ്ക ചോപ്ര

മൂക്കിന് നടത്തിയ ശസ്ത്രക്രിയ തന്റെ കരിയറിനെ ബാധിച്ചെന്ന് നടി പ്രിയങ്ക ചോപ്ര. ബോളിവുഡിൽ അഭിനയിച്ച് തുടങ്ങിയ കാലത്ത് ഡോക്ടറുടെ നിർദേശപ്രകാരം ശസ്ത്രക്രിയ നടത്തിയെന്നും എന്നാൽ അതിനു ശേഷം തന്റെ മുഖം മാറിപ്പോയെന്നും മൂന്ന് സിനിമകളിൽ നിന്നും ഒഴിവാക്കി എന്നും താരം പറഞ്ഞു.

നാസൽ കാവിറ്റിയിലെ പോളിപ്പ് നീക്കം ചെയ്യാൻ വേണ്ടിയായിരുന്നു ശസ്ത്രക്രിയ നടത്തിയത്. എന്നാൽ അതൊരു അതൊരു ഇരുണ്ട ഘട്ടമായിരുന്നു. എന്റെ മുഖമാകെ മാറി. ഞാൻ കടുത്ത വിഷാദത്തിലേക്ക് കടന്നു. മൂന്നു സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കി. തുടങ്ങും മുന്‍പേ എന്‍റെ കരിയര്‍ അവസാനിച്ചതായി തോന്നി എന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു.

അതേസമയം, ഒരു ശസ്ത്രക്രിയ കൂടി ചെയ്താൽ എല്ലാം ശരിയാകും എന്ന് അച്ഛൻ തന്നെ പ്രോത്സാഹിപ്പിച്ചു. ‘എന്നാൽ തനിക്ക് പേടിയായിരുന്നു. കൈകൾ പിടിച്ച് കൂടെയുണ്ടെന്ന് പറഞ്ഞ് ആത്മവിശ്വാസം വീണ്ടെടുക്കാൻ അദ്ദേഹം സഹായിച്ചു എന്നും താരം പറയുന്നു.

ബോളിവുഡിന് പിന്നാലെ ഹോളിവുഡിലും തന്റേതായ ഇടം ഉറപ്പാക്കിയ താരമാണ് പ്രിയങ്ക. ‘സിറ്റഡല്‍’ എന്ന വെബ് സീരീസാണ് പ്രിയങ്കയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ലവ് എഗെയ്നാണ് അടുത്ത ചിത്രം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്