കുരങ്ങന്‍ താഴേക്ക് വന്ന് എന്റെ കരണത്തടിച്ചു, എല്ലാവരും നോക്കി ചിരിക്കാനും തുടങ്ങി, നാണക്കേടും വേദനയും..: പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ മാത്രമല്ല ഇന്ന് ഹോളിവുഡിലും നിറസാന്നിധ്യമാണ് പ്രിയങ്ക ചോപ്ര. ഒരിടയ്ക്ക് ബോളിവുഡില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവച്ച് താരം രംഗത്തെത്തിയിരുന്നു. പ്രിയങ്കയുടെ അണ്‍ഫിനിഷ്ഡ് എന്ന പുസ്തകത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു കുരങ്ങന്‍ കരണത്തടിച്ച സംഭവം പ്രിയങ്ക ഈ പുസ്തകത്തില്‍ പങ്കുവച്ചിട്ടുണ്ട്.

അമേരിക്കയിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്നതിന് മുമ്പ് പ്രിയങ്ക ഇന്ത്യയില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ഈ സമയത്തായിരുന്നു താരത്തിന് അടി കിട്ടിയത്. സ്‌കൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മരത്തിലിരിക്കുന്ന ഒരു കുരങ്ങനെ കാണുന്നത്.

പൊതുവെ ചെറിയ മരത്തിലായിരുന്നു കുരങ്ങുകളെ കണ്ടിരുന്നത്. പേരക്കയോടായിരുന്നു അവര്‍ക്ക് പ്രിയം. അന്ന് കണ്ടത് കുറേക്കൂടെ ഉയരമുള്ളൊരു മരത്തിന്റെ കൊമ്പിലായിരുന്നു. ആ കുരങ്ങന്‍ ഒരു പഴത്തിന്റെ തൊലി പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്.

എത്ര ശ്രമിച്ചിട്ടും കുരങ്ങന് പഴത്തിന്റെ തൊലി പൊളിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. എന്തോ അതുകണ്ടപ്പോള്‍ തനിക്ക് ചിരി വന്നു. കുരങ്ങനെ ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രിയങ്ക ചോപ്ര പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. പെട്ടെന്ന് ആ കുരങ്ങന്‍ തിരിഞ്ഞ് തന്റെ നേരി നോക്കി. പിന്നാലെ അത് മരത്തില്‍ നിന്നും താഴേക്ക് ഇറങ്ങി.

തന്റെ നേരെ വന്നു മുഖത്ത് നോക്കിയ ശേഷം കരണത്ത് അടിച്ചു. അടിച്ച ശേഷം പതിയെ തിരികെ കയറിപ്പോവുകയും ചെയ്തു. നടന്നത് എന്താണെന്ന് മനസിലാകാതെ താന്‍ സ്തബ്ധയായി നില്‍ക്കുമ്പോള്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. തനിക്ക് നാണക്കേടും വേദനയുമെല്ലാം ഒരുമിച്ച് അനുഭവപ്പെട്ടു.

ഇന്ന് ആലോചിക്കുമ്പോള്‍ അതിലെ തമാശ തനിക്ക് മനസിലാകുന്നുണ്ട്. പക്ഷെ അന്ന് കുരങ്ങനെ കളിയാക്കിയ താന്‍ ആ അടി അര്‍ഹിച്ചിരുന്നു. താന്‍ അടി കൊണ്ട് നാണം കെട്ട് നില്‍ക്കുമ്പോഴേക്കും തിരികെ മരത്തിലെത്തിയ കുരങ്ങന്‍ പതിയെ പഴം പൊളിച്ച് തിന്നാന്‍ തുടങ്ങിയിരുന്നു എന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ