ഇതാണ് പ്രിയങ്കയുടെ മാള്‍ട്ടി; കുഞ്ഞിനെ ആദ്യമായി ആരാധകര്‍ക്ക് പരിചയപ്പെടുത്തി താരം, ചിത്രങ്ങള്‍ വൈറല്‍

മകളുടെ മുഖം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര. 2022 ജനുവരിയിലാണ് പ്രിയങ്കയും നിക് ജൊനാസും വാടകഗര്‍ഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് പ്രിയങ്കയുടെ മകളുടെ പേര്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ ആയിരുന്നു താരം ഇതുവരെയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നത്.

ആദ്യമായാണ് പ്രിയങ്ക മകള്‍ മാള്‍ട്ടിയുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.

ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്റെയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും മ്യൂസിക് ബാന്റായ ജൊനസ് ബ്രദേഴ്‌സിന്റെ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ എത്തിയതാണ് പ്രിയങ്ക. അടുത്തിടെ മകള്‍ മാള്‍ട്ടിയെ കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു.

Priyanka Chopra finally reveals daughter Malti Marie's face; photos go viral

മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം എന്‍ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നു. തന്റെ കൈയ്യിന്റെ അത്രയേ അവള്‍ ഉണ്ടായിരുന്നോളൂ എന്നാണ് മകളെ കുറിച്ച് ബ്രിട്ടീഷ് വോഗിനോട് പ്രിയങ്ക പ്രതികരിച്ചത്.

മകള്‍ക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ട്. ആദ്യമായാണ് മകള്‍ക്കൊപ്പം ഒരു മാഗസിനു വേണ്ടി താരം ഫോട്ടോഷൂട്ട് നടത്തുന്നത്. ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തിലാണ് പ്രിയങ്കയും കുഞ്ഞും ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മകളുടെ മുഖം മറച്ചിരുന്നു.

Latest Stories

'സമയമാകുമ്പോള്‍ ഞാന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് നടത്തും'; പരസ്യ പ്രഖ്യാപനവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം

കേരളത്തില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളില്‍ ചക്രവാതച്ചുഴി

പാര്‍ട്ടി നടപടികൾക്ക് പിന്നാലെ പിപി ദിവ്യയുടെ ജാമ്യ ഹര്‍ജിയിൽ കോടതി ഉത്തരവ് ഇന്ന്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'മുറിയില്‍നിന്നും പുറത്തിറങ്ങൂ'; രോഹിത്തിനോടും കോഹ്ലിയോടും കപില്‍ ദേവ്

കിവീസിനെതിരായ പരമ്പരയിലെ തോൽവിക്ക് പിന്നാലെ രോഹിത്തിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി സൂര്യകുമാർ യാദവ്, സോഷ്യൽ മീഡിയയിൽ ചർച്ചയായി മറുപടി

ഐഎസ്എല്‍ മത്സരത്തിനിടെ കലൂര്‍ സ്റ്റേഡിയത്തില്‍ പാലസ്തീന്‍ പതാക ഉയര്‍ത്താന്‍ ശ്രമം; നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

ഏകീകൃത കുര്‍ബാന നടത്താത്ത വൈദികര്‍ സഭയില്‍നിന്ന് സ്വയമേ പുറത്തുപോയവരായി കണക്കാക്കും; ളോഹ ഊരിവാങ്ങും; എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതന്മാര്‍ക്കെതിരെ വത്തിക്കാന്‍

സംഭവിച്ചത് ഗുരുതര വീഴ്ച, പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം; പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കും

കരഞ്ഞൊഴിഞ്ഞ് മൈതാനം, ഹൈദരാബാദിനോടും പൊട്ടി ബ്ലാസ്റ്റേഴ്‌സ്; അതിദയനീയം ഈ പ്രകടനം

തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ മണ്ണ് മാഫിയയെന്ന് കുടുംബം