ഇന്ത്യയില്‍ എത്തിയാല്‍ ഇങ്ങനെ; ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഭക്ഷണം കൊണ്ട് 'ആറാട്ടാ'ണെന്ന് പ്രിയങ്ക

ഇന്ത്യയിലേക്ക് തിരിച്ചെത്തി പ്രിയങ്ക ചോപ്ര. മൂന്ന് വര്‍ഷത്തിന് ശേഷമാണ് താരം ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഭക്ഷണം ആസ്വദിക്കുന്ന പ്രിയങ്കയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ഒരു ടേബിള്‍ നിറയെ ഭക്ഷണവുമായാണ് താരത്തിന്റെ ഇരിപ്പ്.

സമൂസ, പനീര്‍, ചോറ്, പരിപ്പ് തുടങ്ങി നിരവധി വിഭവങ്ങളാണ് താരത്തിന്റെ മുന്നില്‍ നിരത്തി വച്ചിരിക്കുന്നത്. ”എല്ലാ ദിവസവും എല്ലാ വിഭവങ്ങളും. എന്റെ സുഹൃത്തുക്കളും കുടുംബവും എന്നെ നന്നായി ആഹാരം കഴിപ്പിക്കുന്നുണ്ട്” എന്നാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

വിവാഹത്തിന് ശേഷം ഭര്‍ത്താവ് നിക് ജൊനാസിനൊപ്പം ലോസ് ആഞ്ചല്‍സില്‍ താമസിക്കുകയായിരുന്നു പ്രിയങ്ക. ‘ദ വൈറ്റ് ടൈഗര്‍’ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. ഇംഗ്രീഷിലും എത്തിയ ചിത്രം വിജയിച്ചിരുന്നില്ല. ‘ഇറ്റ്‌സ് ഓള്‍ കമിങ് ബാക്ക് ടു മി’ എന്ന ഇംഗ്ലീഷ് ചിത്രമാണ് താരത്തിന്റെതായി ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

അതേസമയം, പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് പട്ടം നേടിയത് ചതിയിലൂടെയാണെന്ന് പറഞ്ഞ് സഹമത്സരാര്‍ത്ഥി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 2000ല്‍ ആണ് പ്രിയങ്ക മിസ് വേള്‍ഡ് പട്ടം നേടുന്നത്. മിസ് വേള്‍ഡ് പട്ടം കിട്ടാന്‍ കാരണം പേജന്റിന്റെ സ്പോണ്‍സര്‍മാരിലൊരാള്‍ ഇന്ത്യയില്‍ നിന്നായത് കൊണ്ടാണ്.

മത്സരത്തില്‍ പ്രിയങ്കക്ക് മാത്രം മികച്ച വസ്ത്രങ്ങള്‍ നല്‍കി. കൂടാതെ ഭക്ഷണവും മറ്റും മുറിയില്‍ എത്തിച്ചു കൊടുത്തു. ബ്രിട്ടീഷ് രാജകുമാരി മേഗന്‍ മെര്‍ക്കിളിന്റെ സൗഹൃദവും ഗുണം ചെയ്തു എന്നാണ് സഹമത്സരാര്‍ഥി ആയിരുന്ന ലെയ് ലാനി മാക്കോണി തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.

Latest Stories

ആം ആദ്മി പാർട്ടി ഭരണകാലത്ത് നടത്തിയ 177 രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

IPL 2025: സഞ്ജുവിനെ കണ്ട് പഠിക്ക് മോനെ റിയാനേ; താരത്തിന്റെ ക്യാപ്റ്റന്സിയെ വാനോളം പുകഴ്ത്തി ആരാധകർ

വ്യാപാര യുദ്ധം കനക്കുന്നു; ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയർത്തി ഡൊണാൾഡ് ട്രംപ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

ഏത് മൂഡ് ധോണി മൂഡ്, മുൻ ചെന്നൈ നായകന്റെ അതെ തന്ത്രം സ്വീകരിച്ച് സഞ്ജു സാംസൺ; ഇയാൾ അടുത്ത ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ

IPL VS PSL: അങ്ങനെ സംഭവിച്ചാൽ പിന്നെ ഒരുത്തൻ പോലും ഐപിഎൽ കാണില്ല, എല്ലാവർക്കും പിഎസ്എൽ മതിയാകും: ഹസൻ അലി

'പണിയെടുക്കാന്‍ വയ്യാത്തവര്‍ റെസ്റ്റെടുക്ക്', പാഠം പഠിപ്പിക്കുമോ കോണ്‍ഗ്രസ്?

ബഹുഭൂരിപക്ഷം ആശമാരും ഫീല്‍ഡിലുണ്ട്; സമരം ആര്‍ക്കെതിരെ ചെയ്യണമെന്ന് സമരക്കാര്‍ ചിന്തിക്കണമെന്ന് മുഖ്യമന്ത്രി

IPL 2025: രാജസ്ഥാന്റെ ആയുധമാണ് അവന്‍, എന്തൊരു കളിയാണ് പുറത്തെടുക്കുന്നത്, അടിപൊളി തിരിച്ചുവരവ് തന്നെ, സൂപ്പര്‍താരത്തെ പ്രശംസിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍