ഇന്ത്യയിലെ അഞ്ച് പ്രോപ്പര്‍ട്ടികള്‍ വിറ്റ് പ്രിയങ്ക ചോപ്ര! ഇനി പൂര്‍ണ്ണമായും അമേരിക്കയിലേക്ക്

നടി പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മെലിഞ്ഞ ലുക്കില്‍ സുന്ദരി ആയാണ് നടി പ്രത്യക്ഷപ്പെട്ടത്. മുംബൈയില്‍ നടന്ന പരിപാടികളില്‍ കഴിഞ്ഞ ദിവസം പ്രിയങ്ക പങ്കെടുത്തിരുന്നു. ബോളിവുഡും കടന്ന് ഹോളിവുഡില്‍ തിരക്കിലാണ് പ്രിയങ്ക ഇപ്പോള്‍. ബോളിവുഡില്‍ താരം അധികം സിനിമകള്‍ ചെയ്യുന്നുമില്ല.

ഭര്‍ത്താവ് നിക്ക് ജൊനാസിനും മകള്‍ മാള്‍ട്ടിക്കുമൊപ്പം അമേരിക്കയിലാണ് പ്രിയങ്ക താമസിക്കുന്നത്. ഇടയ്ക്ക് ചില പരിപാടികള്‍ക്കായി മാത്രമേ പ്രിയങ്ക ഇന്ത്യയിലേക്ക് വരാറുള്ളു. അതിനാല്‍ തന്നെ ഇന്ത്യയിലെ തന്റെ പ്രോപ്പര്‍ട്ടികള്‍ എല്ലാം വിറ്റഴിക്കുകയാണ് പ്രിയങ്ക. കോവിഡ് കാലത്തിന് ശേഷം ഇന്ത്യയിലുള്ള അഞ്ച് വീടുകള്‍ പ്രിയങ്ക വിറ്റ് കഴിഞ്ഞു.

‘ഉഡ്താ പഞ്ചാബ്’ അടക്കമുള്ള സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അഭിഷേക് ചൗബെയാണ് ഇവ വാങ്ങിയത്. 2021ല്‍ ലോഖണ്ഡവാലയിലുള്ള ഒരു പ്രോപ്പര്‍ട്ടിയും നടി വിറ്റു. ഇതിന് പുറമെ മറ്റ് ചില പ്രോപ്പര്‍ട്ടികളും വിറ്റു. മുംബൈയില്‍ നടിക്ക് ഇപ്പോള്‍ പുതിയൊരു വീടുണ്ട്.

എന്നാല്‍ എന്തുകൊണ്ടാണ് നടി തുടരെ പ്രോപ്പര്‍ട്ടികള്‍ വിറ്റതെന്ന ചോദ്യത്തിന് മറുപടിയില്ല. അമേരിക്കയിലെ ആഡംബര ജീവിതത്തിന് വേണ്ടിയാണോ ഇത് വിറ്റത് എന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. അതേസമയം, 2021ല്‍ പുറത്തിറങ്ങിയ ദ വൈറ്റ് ടൈഗര്‍ ആണ് പ്രിയങ്കയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം. ദ ബ്ലഫ് എന്ന ഇംഗ്ലീഷ് ചിത്രമാണ് ഇനി നടിയുടെതായി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ