Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BOLLYWOOD

പ്രണയിനിക്ക് മിന്നു ചാര്‍ത്താന്‍ നിക്ക് ഇന്ത്യയിലെത്തി; പ്രിയതമനെ പതിവില്‍ നിന്നും വ്യത്യസ്തമായി സ്വാഗതം ചെയ്ത് പ്രിയങ്ക

, 3:01 pm

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹ വാര്‍ത്ത ഏറെ ആവേശത്തോടെയാണ് അവരുടെ ആരാധകര്‍ ഏറ്റെടുത്തത്. വിവാഹത്തിനായി ഇന്നലെ വൈകുന്നേരത്തോടെ നിക്ക് ഡല്‍ഹിയിലെത്തി. ഇന്ത്യയിലെത്തിയ നിക്കിനെ പതിവില്‍ നിന്നും വ്യത്യസ്തമായാണ് പ്രണയിനി സ്വാഗതം ചെയ്തത്.

‘വെല്‍ക്കം ഹോം ബേബി’ എന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ നിക് ജോനാസിനൊപ്പമുള്ള പ്രണയാതുരമായ ചിത്രം പങ്കുവെച്ചാണ് പ്രിയങ്ക നിക്കിനെ സ്വാഗതം ചെയ്തത്. നിക്കിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ രണ്ടാമത്തെ വീടാണെന്നു മുമ്പ് ഒരു അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു. ബുധനാഴ്ച ഇന്ത്യയിലേക്കു വരികയാണെന്നു പറഞ്ഞ് നിക് ജോനാസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ നിക്ക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് പുറപ്പെടും മുന്‍പ് എടുത്ത വീഡിയോയും നിക്ക് ഷെയര്‍ ചെയ്തിരുന്നു.

ജോധ്പൂരില്‍ നവംബര്‍ 28 മുതലാണു വിവാഹ ചടങ്ങുകള്‍ ആരംഭിക്കുക. ഇത് ഡിസംബര്‍ 2 വരെ നീളുമെന്നാണ് വിവരം. ജോധ്പൂരിലെ ഉമൈദ് ഭവനില്‍ വെച്ചു നടക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി 200 പേര്‍ മാത്രമായിരിക്കും പങ്കെടുക്കുക. ശേഷം ന്യൂയോര്‍ക്കില്‍ സുഹ്യത്തുകള്‍ക്കായി പാര്‍ട്ടി ഒരുക്കും. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പ്രിയങ്കയേക്കാള്‍ 10 വയസ് കുറവാണ് നിക്ക് ജൊനാസിന്. നിക്കിന് 26 വയസും പ്രിയങ്കയ്ക്ക് 36 വയസുമാണ് പ്രായം. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്.

View this post on Instagram

Welcome home baby… 😍

A post shared by Priyanka Chopra (@priyankachopra) on

Advertisement